വെള്ളത്തിൽ വീണ ഒരു പുൽച്ചാടിയെ രക്ഷിക്കാൻ ശ്രമിക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നീന്തൽക്കുളത്തിൽ വെള്ളം കുടിച്ചുകൊണ്ടിരുന്ന നായ അതിൽ വീണു കിടക്കുന്ന പുൽച്ചാടിയെ വായയുപയോഗിച്ച് പുറത്തേയ്ക്ക് എടുത്തിടുന്നത് വീഡിയോയിൽ കാണാം.

പുൽച്ചാടിക്ക് ജീവനുണ്ടോയെന്ന് മാറിനിന്ന് വീക്ഷിക്കുന്ന നായയെയും വീഡിയോയില്‍ വ്യക്തമാണ്. ഏകദേശം 30,000ത്തോളം പേരാണ് ആറ് സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതുവരെ കണ്ടത്.

 

വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. കരുണ, സ്നേഹം എന്നിവയുടെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. 
 

Also Read: അണ്ണാന്‍ കുഞ്ഞിനെ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ സഹായിച്ച് സന്ദര്‍ശകന്‍...

ചാടിവന്ന തിമിംഗലത്തെക്കണ്ട് അത്ഭുതപ്പെട്ട് കുട്ടി; വൈറലായി വീഡിയോ...