Asianet News MalayalamAsianet News Malayalam

നിങ്ങള്‍ക്ക് ഉദ്ധാരണക്കുറവുണ്ടോ? പ്രധാന കാരണങ്ങൾ ഇവയാണ്...

പഠനത്തിന് വിധേയമായവരില്‍  ഏകദേശം 85 ശതമാനം പുരുഷന്മാരിലും ലൈംഗികതളർച്ച, ഉദ്ധാരണശേഷി കുറവുണ്ടെന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള സര്‍വ്വേ പറയുന്നത്.  പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

Causes of sexual dysfunction
Author
Thiruvananthapuram, First Published Jan 13, 2020, 11:29 AM IST

പങ്കാളിയെ തൃപ്തിപ്പെടുത്താനാകാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട് എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഠനത്തിന് വിധേയമായവരില്‍  ഏകദേശം 85 ശതമാനം പുരുഷന്മാരിലും ലൈംഗികതളർച്ച, ഉദ്ധാരണശേഷി കുറവുണ്ടെന്നാണ് ഓസ്ട്രേലിയയില്‍ നിന്നുള്ള സര്‍വ്വേ പറയുന്നത്. 

പല കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മാനസിക അടുപ്പമില്ലായ്മ മുതൽ പല രോഗങ്ങൾ വരെ ലൈംഗിക തളർച്ചയ്ക്ക് കാരണമാകുന്നു. ലൈംഗികത തളരുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ നോക്കാം. 

ഒന്ന്...

വിഷാദം ഇന്ന് ഒരുപാട് പേരില്‍ കാണുന്നുണ്ട്. ലൈംഗികതളർച്ചയുള്ള 40 ശതമാനം പേരുടെയും  വില്ലൻ വിഷാദമാണെന്നാണ് പഠനം പറയുന്നത്. ഇത് ലൈംഗിക താൽപര്യക്കുറവിലേക്കു നയിക്കുകയും ഒടുവിൽ ശേഷിക്കുറവായി മാറുകയും ചെയ്യുമത്രേ.

രണ്ട്...

ഇന്ന് പലരിലും ഉണ്ടകുന്ന മറ്റൊരു  പ്രശ്നമാണ് ഉത്കണ്ഠ, മാനസിക പിരിമുറുക്കം (  anxiety, stress) തുടങ്ങിയവ. അത് ജീവിതത്തിലെ പല പ്രശ്നങ്ങള്‍ കൊണ്ടാകും. അത്തരം പ്രശ്നങ്ങള്‍ പലപ്പോഴും ലൈംഗിക ജീവിതത്തെയും ബാധിക്കാം.  അതുമാത്രമല്ല, ലൈംഗികതയെ കുറിച്ചുള്ള പൊതുവായ ഉത്കണ്ഠയും പെർഫോമൻസ് ആങ്സൈറ്റിയും ലൈംഗികതയെ തളർത്തിക്കളയും. അത്തരം ഉത്കണ്ഠകളെ കുറിച്ച് ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യുന്നത് നല്ലതാണ്. 

മൂന്ന്...

ബൈപോളാർ ഡിസോർഡറും ലൈംഗികതളർച്ചയ്ക്ക് പിന്നിലെ കാരണമായി പറയപ്പെടുന്നു. എന്നാല്‍ ഈ മാനസിക പ്രശ്നമുള്ളവരില്‍ മാനിയ എന്ന അമിതലൈംഗിക സ്വഭാവരീതിയും കണ്ടുവരുന്നുണ്ട്. അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

നാല്...

പുകവലിയും മദ്യപാനവുമാണ് മറ്റ് കാരണങ്ങള്‍. പതിവായി പുകവലിക്കുന്ന നാലിലൊരാൾക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാം. അതുപോലെ പതിവായി മദ്യപാനം ലൈംഗികശേഷിയിൽ 50 ശതമാനം വരെ കുറവു വരുത്തും.

അഞ്ച്...

ലിംഗത്തിന് എന്തെങ്കിലും ‌മുറിവോ മറ്റ് രോഗങ്ങളോ ഉണ്ടെങ്കിലും ഉദ്ധാരണത്തെ ബാധിക്കാം.

ആറ്...

ചില രോഗങ്ങളും ലൈംഗികതളർച്ചയ്ക്ക് കാരണമാകും. നിങ്ങളുടെ മാത്രമല്ല , നിങ്ങളുടെ പങ്കാളിയുടെ രോഗങ്ങളും കാരണമാകാം. ലൈംഗികതയെ ബാധിക്കുന്ന ഏറ്റവും വ്യാപകമായ ആരോഗ്യപ്രശ്നമാണ് പ്രമേഹം. അതുപോലെ തന്നെ കരൾ രോഗങ്ങൾ മൂലം സെക്സ് ഹോർമോണിലുണ്ടാകുന്ന മാറ്റങ്ങൾ താൽപര്യനഷ്ടത്തിനു കാരണമായി മാറും.

ഏഴ്... 

സെക്സ് ബോറിങ്ങായി സ്വയം തോന്നുന്നതും കാരണമാകും. 

എട്ട്...

പങ്കാളിയുമായുളള മാനസിക അടുപ്പം ഒരു ഘടകമാണ്. മാനസിക അടുപ്പമില്ലായ്മ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിക്കാം. 

Follow Us:
Download App:
  • android
  • ios