ബോളിവുഡ് സുന്ദരിമാരായ കരീന, പ്രിയങ്ക, ആലിയ, കാജൽ, സാറാ അലിഖാന്, ജാൻവി കപൂർ എന്നിവരുടെ ഇപ്പോഴത്തെ പ്രിയപ്പെട്ട നിറം മഞ്ഞയാണ്. ഈ വേനൽക്കാലത്ത് താരസുന്ദരികൾ എന്ത് കൊണ്ടാണ് മഞ്ഞ ഇത്രമാത്രം ഇഷ്ടപ്പെടുന്നത്. മഞ്ഞ നിറത്തിലുള്ള പരമ്പരാ​ഗതവും മോഡേണുമായ വ്യത്യസ്ത ഡിസെെനിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് താരസുന്ദരികൾ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ഹിറ്റാണെന്ന് വേണം പറയാൻ. 

കടും മഞ്ഞ നിറത്തിലുള്ള പാന്റിലും ടോപ്പിലും കരീന തിളങ്ങിയപ്പോൾ കടുംമഞ്ഞ ഗൗണിലും അധികം എംബ്രോയിഡറി വർക്കില്ലാത്ത ചുരിദാറിലും സുന്ദരിയായിരിക്കുകയാണ് കാജൽ. ഇളം മഞ്ഞയിലെ ടോപ്പിൽ ആലിയാ ഭട്ട് കൂടുതൽ സുന്ദരിയായി തിളങ്ങിയിരിക്കുകയാണ്. 

മഞ്ഞയും പച്ചയും ഷേഡുള്ള വ്യത്യസ്തമായ എംബ്രോയിഡറി വർക്കുകളിൽ നിറഞ്ഞ ലഹങ്കയാണ് ശിൽപാ ഷെട്ടി ധരിച്ചത്.  സഹോദരൻ സിദ്ധാർഥ് ചോപ്രയുടെ വിവാഹത്തിനായി ഇളം മഞ്ഞ നിറത്തിലുള്ള വ്യത്യസ്തമായ വസ്ത്രം ധരിച്ചാണ് പ്രയങ്കാ എത്തിയത്.

സോനത്തിന്റെ വസ്ത്രമാണ് ഏറ്റവും കൂടുതൽ പേർ ഇഷ്ടപ്പെട്ടിരിക്കുന്നത്. സോനത്തിന്റെ മസ്റ്റാർഡി യെല്ലോ നിറത്തിൽ പഫ് കൈയുള്ള സിൽവിയാ തെരാസ്സി മിയോസോട്ടിസിന് പുറമേ ഫ്ലോറൽ വർക്കോടുകൂടിയ ഗൗണും ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ മഞ്ഞക്കുപ്പായങ്ങളിൽ താരമാണ്. എന്തായാലും ഈ വേനൽക്കാലത്ത് താരം മഞ്ഞ തന്നെ.