Asianet News MalayalamAsianet News Malayalam

'അച്ഛനും അമ്മയും നിറമുണ്ടല്ലോ, കുഞ്ഞിന് ആ നിറമില്ലല്ലോ' പറയരുതാത്ത ചില 'കമന്റുകള്‍'...

കുഞ്ഞ് ജനിച്ച ദിവസം തന്നെ ഹോസ്പിറ്റലില്‍ സന്ദര്‍ശകരുടെ ബഹളം, എല്ലാവരും വരുന്നതും കാണുന്നതും സന്തോഷമുള്ള കാര്യം തന്നെ. എങ്കിലും പ്രസവം കഴിഞ്ഞു ക്ഷീണിച്ചു തളര്‍ന്നു കിടക്കുന്ന അമ്മയുടെയും 10 മാസങ്ങള്‍ക്കു ശേഷം അമ്മയുടെ ഉള്ളില്‍ നിന്ന് വേര്‍പെട്ട ആ കുഞ്ഞിന്റെയും മാനസികാവസ്ഥ കൂടി സന്ദര്‍ശകര്‍ മനസിലാക്കണം
 

certain comments should not pass in front of newborn baby and mother
Author
Trivandrum, First Published Apr 29, 2019, 4:03 PM IST

ഒരു കുഞ്ഞ് പിറന്നുകഴിയുമ്പോള്‍, അതിനെ കാണാനും വിശേഷങ്ങള്‍ തിരക്കാനും തിരക്കായിരിക്കും പിന്നെ, ബന്ധുക്കളും നാട്ടുകാരും അടുപ്പക്കാരും സുഹൃത്തുക്കളുമെല്ലാം സന്തോഷം പങ്കിടാന്‍ വീട്ടിലെത്തും. എന്നാല്‍ അവരില്‍ ചിലരെങ്കിലും കുഞ്ഞിന്റെ അമ്മയെയോ അച്ഛനെയോ മുറിപ്പെടുത്തുന്ന ചില 'കമന്റുകള്‍' പറഞ്ഞായിരിക്കും മടങ്ങുക. 

അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ എങ്ങനെയാണ് ആ കുടുംബത്തെ ബാധിക്കുകയെന്ന് അവരൊരിക്കലും ചിന്തിക്കാറില്ല. ഒരു നാട്ടുനടപ്പ് പോലെയോ ചടങ്ങ് പോലെയോ ആണ് അവരിതിനെ കാണുന്നത്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ചില വിചാരങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചായിരിക്കണം കുഞ്ഞിനെ കാണാനായി നമ്മള്‍ വീടുകളിലേക്ക് കയറേണ്ടത്.

ഇക്കാര്യത്തില്‍ കരുതേണ്ട കാര്യങ്ങളെ കുറിച്ച്, ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് 'അവര്‍ ഡോക്ടര്‍' എന്ന കൂട്ടായ്മ തയ്യാറാക്കിയിരിക്കുന്ന കുറിപ്പ് വളരെ പ്രസക്തമാണ്. 

കുറിപ്പ് വായിക്കാം...

പുതിയ അമ്മമാര്‍ നേരിടുന്ന 10 വെല്ലുവിളികള്‍ :-

കുഞ്ഞ് ജനിച്ച ദിവസം തന്നെ ഹോസ്പിറ്റലില്‍ സന്ദര്‍ശകരുടെ ബഹളം :- എല്ലാവരും വരുന്നതും കാണുന്നതും സന്തോഷമുള്ള കാര്യം തന്നെ. എങ്കിലും പ്രസവം കഴിഞ്ഞു ക്ഷീണിച്ചു തളര്‍ന്നു കിടക്കുന്ന അമ്മയുടെയും 10 മാസങ്ങള്‍ക്കു ശേഷം അമ്മയുടെ ഉള്ളില്‍ നിന്ന് വേര്‍പെട്ട ആ കുഞ്ഞിന്റെയും മാനസികാവസ്ഥ കൂടി സന്ദര്‍ശകര്‍ മനസിലാക്കണം. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ട് മടങ്ങാന്‍ ശ്രദ്ധിക്കുക, അനാവശ്യ ബഹളങ്ങള്‍, ആഹ്ലാദപ്രകടനങ്ങള്‍, അനാവശ്യ കമന്റുകള്‍ എന്നിവ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക..അതില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് കുഞ്ഞിനെ കുറിച്ചുള്ള കമന്റ്‌സ് ആണ്.. ഉദാഹരണത്തിന് -

1) അച്ഛനും അമ്മയും നല്ല നിറം ഉണ്ടല്ലോ, എന്നിട്ടെന്താ കുഞ്ഞു നിറം കുറഞ്ഞേ '- ജനിച്ച ഉടനെ കുഞ്ഞിന്റെ നിറം, ഛായ, എന്നിവ നിശ്ചയിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കുക.

2) വളരെ പൊടി കുഞ്ഞാണല്ലോ, weight കുറവാണോ, pregnancy ടൈമില്‍ ഭക്ഷണമൊന്നും കഴിച്ചില്ലേ '. weight അല്ല കുഞ്ഞിന്റെ ആരോഗ്യം നിശ്ചയിക്കുന്നത് എന്ന് മനസിലാക്കുക. ഒരു കുഞ്ഞിന് വേണ്ട average birth weight 2.5kg ആണ്, അതില്‍ താഴെയാണ് കുഞ്ഞിന്റെ തൂക്കം എങ്കില്‍ ചികിത്സയും പ്രതിരോധവും ഡോക്ടര്‍ നിശ്ചയിച്ചോളും, അനാവശ്യ കമന്റ്‌സ് പറഞ്ഞു അമ്മയെ വിഷമിപ്പിക്കാതെയിരിക്കുക.

3)-അടുത്ത കമന്റ് ആണ് ഏറ്റവും അസഹ്യമായതു, 'ഈ പെണ്‍ കൊച്ചിന് ഒട്ടും പാലില്ലല്ലോ, ഇനി കുഞ്ഞിന് പൊടിപ്പാല് കൊടുക്കേണ്ടി വരോ '- ദൈവത്തെ ഓര്‍ത്തു ഇങ്ങനെ പറയാതിരിക്കു. ഒരമ്മക്കും പ്രസവം കഴിഞ്ഞ ഉടനെ മാറ് നിറഞ്ഞു പാല് പുറത്തേക്കു ഒഴുകില്ല. ആ പ്രക്രിയ ശരിയായി നടക്കാന്‍ മൂന്നോ നാലോ ദിവസം എടുക്കും, ധൃതി പിടിക്കാതെ അമ്മയെ tension അടിപ്പിക്കാതെ ഇരിക്കു. ആദ്യ ദിവസങ്ങളിലെ പാല് (colostrum )കുഞ്ഞ് ഒരുതരത്തിലും miss ചെയ്യാതെ നോക്കുക, കുഞ്ഞിനെ ഇടവിട്ട് ഇടവിട്ട് കുടിപ്പിക്കുക, തുടക്കത്തില്‍ തന്നെ സ്പൂണിലും ബോട്ടിലിലും ആക്കി പാല് പിഴിഞ്ഞ് കൊടുക്കാതിരിക്കുക , കുഞ്ഞ് സ്വയം വലിച്ചു കുടിക്കട്ടെ, അതുവഴി കുഞ്ഞിന്റെ lungs, heart, മുഖത്തെയും കഴുത്തിലെയും muscles എല്ലാം ശരിയായി പ്രവര്‍ത്തിച്ചു തുടങ്ങും, മാത്രമല്ല കുഞ്ഞ് നന്നായി വലിച്ചു കുടിച്ചാല്‍ മാത്രമേ ശരിയായി nipple stimulation ഉണ്ടായി milk secretion നടക്കു (oxytocin release).

4)-അടുത്തത് കുഞ്ഞിന് മൂത്രം പോയോ മഷി (meconium -first stool )പോയോ എന്നുള്ളതാണ്. ചോദ്യം ഒക്കെ കൊള്ളാം, പക്ഷെ അതൊരിക്കലും അമ്മയെ ടെന്‍ഷന്‍ അടിപ്പിക്കുന്ന തരത്തില്‍ ആവരുത്. സാധാരണ ഗതിയില്‍ ജനിച്ചു 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിന് ആദ്യത്തെ urine and meconium പോവേണ്ടതാണ്. ചില കേസുകളില്‍ ഉദാഹരണത്തിന് അമ്മമാരില്‍ അമ്‌നിയോട്ടിക് ഫ്ല്യൂയിഡ് കുറവായിരുനെങ്ങില്‍ (oligohydramnios), പ്രസവത്തിനു മുന്‍പ് fluid leak ഉണ്ടായ കേസില്‍ (വാട്ടര്‍ breakout), പ്രത്യേകിച്ച് ചൂട് സമയങ്ങളിലും മൂത്രം പോവാന്‍ താമസം വരാം, 2മുതല്‍ 3 ദിവസം വരെ. എന്നിട്ടും പോയിട്ടില്ലെങ്കില്‍ ആവശ്യമുള്ള ടെസ്റ്റുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുക.

അങ്ങനെ ആശുപത്രി വാസം കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ പിന്നെ ഈ പറഞ്ഞ ആളുകളെ അഭിമുകീകരിക്കേണ്ടിവരുന്നത് കുഞ്ഞിന്റെ 28 കെട്ടിന്റെ അന്നാണ്. ഈ ദിവസം നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല.

5) കുഞ്ഞു ഒട്ടും തടി വെച്ചില്ലലോ, ജനിച്ച അന്നത്തെ അത്രേയുള്ളൂ ഇപ്പോഴും, ഈ സമയത്തൊക്കെ നല്ല ഗുണ്ടപ്പന്‍ ആയിരിക്കണ്ടേ, പാലൊന്നും കിട്ടുന്നുണ്ടാവില്ല ഗുണ്ടപ്പന്‍ ആയിരിക്കാന്‍ കുഞ്ഞ് ഗുസ്തിക്കൊന്നും പോവുന്നില്ലലോ. ദയവു ചെയ്തു ഒന്ന് മിണ്ടാതിരിക്കാവോ. ഒന്ന് മനസിലാക്കിയാല്‍ നന്ന്, ഒരു കുഞ്ഞ് ജനിച്ചു 1, 2 ദിവസത്തിന് ശേഷം കുഞ്ഞിന്റെ തൂക്കം 10% കുറയും,ആ കുറഞ്ഞ തൂക്കം ശരിയായി വരാന്‍ അടുത്ത ഒരാഴ്ച്ച എടുക്കും, പിന്നെ ബാക്കിയുള്ള 3ആഴ്ച കൊണ്ട് കുഞ്ഞ് വെക്കേണ്ട തൂക്കം വെറും 900gm ഇല്‍ താഴെ ആണ്, ഇത് പല കുഞ്ഞുങ്ങളിലും വ്യത്യസ്തമാവാം. ജനിച്ചു 5മാസം കഴിഞ്ഞാലേ കുഞ്ഞിന്റെ തൂക്കം രണ്ടിരട്ടി (double) ആവൂ, ഒരു വയസ്സില്‍ മൂന്നിരട്ടി, ഇതില്‍ തന്നെ വ്യത്യാസങ്ങള്‍ വരാം.അതുപോലെ കുഞ്ഞിന്റെ height double ആവുന്നത് 4ആം വയസ്സില്‍ ആണ്. ഒരു കാര്യം മനസിലാക്കുക കുഞ്ഞിന്റെ തൂക്കം മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യം നിശ്ചയിക്കുന്നത്.

6) ഈ കുഞ്ഞാകെ കറുത്തുപോയല്ലോ, കുളിപ്പിക്കുമ്പോ മഞ്ഞള് തേച്ചാല്‍ മതി, വെന്ത വെളിച്ചെണ്ണ തേച്ച വെളുക്കുട്ടോ, ചന്ദനം തേക്കണം, എന്റെ മോള്‍ടെ കുഞ്ഞ് ഇങ്ങനെ ആയ്ര്‍നു പിന്നെ ഞാന്‍ എന്റെ ഈ കൈകൊണ്ടു മഞ്ഞള് തേച്ച് കുളിപ്പിച്ചിട്ടാ വെളുത്തെ '..ചെ.. ഒന്ന് നിര്‍ത്താമോ.. ഒരു കുഞ്ഞും ജനിച്ച കളര്‍ ആവില്ല പിന്നീട്,നിറം മാറി മാറി വരും. ശരിയായ നിറം അറിയണമെങ്കില്‍ കുറഞ്ഞത് 1 വയസെങ്കിലും ആവും. കുഞ്ഞിന്റെ നിറം നിശ്ചയിക്കുന്നത് മഞ്ഞളോ ചന്ദനമോ അല്ല.., അതിന്‌ടെ genetic make up ആണ്. ദയവു ചെയ്തു കണ്ണില്‍ കണ്ടതൊക്കെ തേച്ച് കുഞ്ഞിന്റെ സ്‌കിന്‍ വൃത്തികേടാക്കരുത്.. പല കുഞ്ഞുങ്ങള്‍ക്കും മഞ്ഞളും മറ്റും അലര്ജി ഉണ്ടാകാറുണ്ട്.. ഇതൊക്കെ നിങ്ങള്ക്ക് പരീക്ഷിക്കാം, കുഞ്ഞ് കുറച്ചു വലുതാവട്ടെ, പൊടിക്കുഞ്ഞുങ്ങളില്‍ വേണ്ട.

7) 28 കെട്ടിന്റെ അന്നത്തെ വേറൊരു ചടങ്ങാണ് വയമ്പും ചന്ദനവും അരച്ച് കുഞ്ഞിന് കൊടുക്കുന്നത്.. അരക്കുന്ന സമയത്തെ തുടങ്ങും ഉപദേശങ്ങള്‍. പശുവിന്പാലില് അരക്കണം, എയ് അല്ല തേനില്‍ അരച്ച മതി, സ്വര്‍ണം കൂട്ടി അരക്കണെ, ചെമ്പും കൂട്ടണം ' എന്റമ്മോ ഇതൊക്കെ ചേര്‍ത്ത് അരച്ച് കുഞ്ഞിന്റെ വായില്‍ അങ്ങ് തേമ്പി തേച്ച് കൊടുക്കും, ബാക്കിയുള്ളത് മൊത്തം എടുത്തു കുഞ്ഞിന്റെ ദേഹത്തും, കുഞ്ഞാണെങ്കില്‍ പ്രാണരക്ഷാര്‍ത്ഥം കരച്ചിലോ കരച്ചിലോ, എന്നെ ഈ തീവ്രവാദികളുടെ അടത്തുന്നു രക്ഷിക്കണേ എന്ന മട്ടില്‍.. അതുകൊണ്ട് ദയവ് ചെയ്തു അരുത്, ഈ പൊടിക്കുഞ്ഞിണ്ടെ നാക്കും ത്വക്കും ഇങ്ങനെ പൊള്ളിക്കരുത്. ആചാരപ്രകാരം വയമ്പും ചന്ദനവും കൊടുത്തേ അടങ്ങു എന്നുണ്ടെങ്കില്‍ അമ്മിഞ്ഞപ്പാലില്‍ അരക്കു, വളരെ കുറച്ചു ഒരു പേരിനു മാത്രം വിരലിന്റെ തുമ്പില്‍ ആക്കി തൊട്ടു കൊടുക്കു ദേഹത്തും വളരെ കുറച്ചു മാത്രം. വയമ്പ്, ജാതിക്ക എല്ലാം നല്ല ഔഷധങ്ങള്‍ ആണ്, എന്നാല്‍ ഇത്ര ചെറുതിലെ കൊടുത്ത് തുടങ്ങേണ്ട കാര്യമില്ല , സ്വര്‍ണം ചെമ്പു എന്നിവ ദയവ് ചെയ്തു കൂടെ അരച്ച് കൊടുത്തു കുഞ്ഞിന്റെ കുഞ്ഞു liver, kidney, ആമാശയം എന്നിവക്ക് പണി കൊടുക്കരുത്, പിന്നെ പശുവിന്പാല് തേന്‍ തുടങ്ങിയവ ഒരു വയസ്സിനു ശേഷം മാത്രം കൊടുക്കുക.

8)അടുത്ത വില്ലനാണ് കണ്മഷിയും പൌഡറും .. 28ആം ദിവസം മുതല്‍ തുടങ്ങും വാരി പൊത്താന്‍. അരുത്.. പുറമെ നിന്ന് വാങ്ങുന്ന കണ്മഷികളില്‍ leadഉം മറ്റു കെമിക്കല്‌സും അടങ്ങിയിട്ടുണ്ട്, ഈ മാരക വിഷം ആ കുഞ്ഞു കണ്ണുകളില്‍ തേക്കുന്നത് ഒഴിവാക്കു, അത്ര നിര്‍ബന്ധം ആണെങ്കില്‍ വീട്ടില്‍ ഉണ്ടാക്കുന്നതോ ആയുര്‍വേദ ആചാര്യന്മാര്‍ ഉണ്ടാക്കുന്നതോ ആയ കണ്മഷി വാങ്ങി പുരികം എഴുതാം. പിന്നെ ഒരു കാര്യം സ്ഥിരം കണ്മഷി എഴുതിയത് കൊണ്ട് പുരികം കറക്കുകേം കണ്ണ് നീളേം ചെയ്യില്ലാന് മനസിലാക്കൂ, നിറത്തിന്റെ കാര്യം പറഞ്ഞത് പോലെ തന്നെ പുരികവും കണ്ണും ഒക്കെ നിശ്ചയിക്കുന്നത് ആ പറഞ്ഞ genetics ആണ്. ഇതുപോലെ തന്നെ പൗഡറിന്റെ കാര്യം, അനാവശ്യമായി പൌഡര്‍ ഉപയോഗിച്ച് കുഞ്ഞിനെ ഒരു ആസ്ത്മ രോഗിയും അല്ലെര്‍ജി രോഗിയും ആക്കാതിരിക്കുക.

9)വേറൊരു കലാപരിപാടി കൂടി ഉണ്ട്. 28 കഴിഞ്ഞ കുഞ്ഞിനെ കയ്പുനീര് കുടിപ്പിക്കുവ എന്തിനെന്നോ ശോധന ശരിയാവാന്‍(ഫോര്‍ digestion), ഈ അമ്മിഞ്ഞപ്പാല് മാത്രം കുടിക്കുന്ന കുഞ്ഞിന്റെ ശോധന നിങ്ങള്‍ ശര്യാക്കണ്ട അത് അമ്മിഞ്ഞ നോക്കിക്കോളും. അടുത്തത് ബ്രഹ്മി നീര് കുടിപ്പിക്കുവാ, കുഞ്ഞിന് ഓര്‍മ ഉണ്ടാവാനാണത്രെ, അച്ഛനും അമ്മയ്ക്കും ഓര്മയ്ക്കും ബുദ്ധിക്കും കുഴപ്പമില്ലെങ്കില്‍ കുഞ്ഞിനും അതൊക്കെ ഉണ്ടായിക്കോളും, അതിനു ഇത്ര കുഞ്ഞിലേ ബ്രഹ്മീടെ സഹായം തേടരുത്.

10) ഇനി അടുത്ത അംഗം തുടങ്ങുന്നത് മൂന്ന് മാസത്തിനു ശേഷമാണ്, ചിലയിടത്തു അതിനു മുന്‍പും. കുഞ്ഞിന് വിശപ്പു മാറുന്നില്ല പോലും, അതുകൊണ്ട് ഉടനടി കുറുക്കു കൊടുത്ത് തുടങ്ങണം. എങ്ങനെ മനസിലായി കുഞ്ഞിന് വിശപ്പു മാറുന്നില്ലാന് ചോദിച്ചാല്‍ പറയും കുഞ്ഞു ഇടയ്ക്കിടെ കരയുന്നു.. ശോ കുഞ്ഞുങ്ങളായാല്‍ ഇടയ്ക്കു കരയില്ലേ ഹോ.. കുഞ്ഞു കരയുന്നത് വിശന്നാല്‍ മാത്രമാണെന്ന് നിങ്ങളോട് ആര് പറഞ്ഞു.. ഒരു കുട്ടി വിശന്നിട്ടു കരഞ്ഞാല്‍ അപ്പോള്‍ തന്നെ എടുത്ത് അമ്മിഞ്ഞപ്പാല്‍ കൊടുക്കണം, വിശക്കുന്ന കുട്ടിയാണെങ്കില്‍ കുടിച്ചിരിക്കും. അതല്ല കുട്ടി കുടിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍ പല കാരണങ്ങള്‍ ആവാം, മൂക്കടഞ്ഞു പാല് കുടിക്കുമ്പോള്‍ ശ്വാസം കിട്ടാതെ വരാം (obstructed nose), ചെവി വേദന കൊണ്ടാവാം (Eustachian catarrh due to common cold), വയറുവേദനിച്ചിട്ടാവാം (infantile colic which is very common). ഇതില്‍ ഏതായാലും ഒരമ്മ വിചാരിച്ചാല്‍ കണ്ടുപിടിക്കാം, അതിനു അനുസരിച്ചു വൈദ്യ സഹായം തേടുക. ആറുമാസം അമ്മിഞ്ഞപ്പാല്‍ മാത്രമേ കുഞ്ഞിന് കൊടുക്കു എന്ന് അമ്മ ഉറച്ച തീരുമാനം എടുക്കുക, കുഞ്ഞിനു ആവശ്യത്തിനുള്ള പാല് ഇല്ല എന്ന് സ്വയം തോന്നിയാല്‍ അതിനുള്ള പ്രതിവിധികള്‍ ചെയ്യുക(ഈ തോന്നല്‍ ഭൂരിഭാഗം അമ്മമാര്‍ക്കും ഉള്ളതാണ്, ഇത് വെറും തോന്നല്‍ മാത്രമാണ് ), കുഞ്ഞു active ആയി, ശരിയായ രീതിയില്‍ മൂത്രം ഒഴിക്കുകയും (daily 6 to 10times, may varry according to season, even 3times is ok in summer), ശോധന ഉണ്ടാവുകയും (daily 2 or 3 stools, even once in 3days is ok for breast feeding babies) ചെയ്താല്‍ കുട്ടിക്ക് വിശപ്പ് മാറുന്നുണ്ട് എന്നതില്‍ ഒരു സംശയവും വേണ്ട. അത് കൊണ്ട് തന്നെ ആറുമാസത്തിനു മുന്‍പ് solid foods കൊടുക്കാതിരിക്കുക. മേല്പറഞ്ഞ കാര്യങ്ങള്‍ എല്ലാം ok അല്ല, നിങ്ങള്ക്ക് പാലില്ല എന്ന് 100% ഉറപ്പാണെങ്കില്‍ മാത്രം formula milk ന്‌ടെ സഹായം തേടാം, പക്ഷെ ഒന്ന് മനസിലാക്കൂ ഒരു formula milk ഉം അമ്മിഞ്ഞ പാലിനോളം വരില്ല.

മുകളില്‍ പറഞ്ഞത് അമ്മമാര്‍ നേരിടുന്ന വെല്ലുവിളികളില്‍ ചിലതു മാത്രം, അതും ആദ്യ ആറുമാസങ്ങളില്‍. ഇനിയുമുണ്ട് ഒരുപാട്.. അതെല്ലാം പിന്നീട്,.. തത്കാലത്തേക്ക് വിട..

Follow Us:
Download App:
  • android
  • ios