Asianet News MalayalamAsianet News Malayalam

Skin Care: ചര്‍മ്മ സംരക്ഷണത്തിന് ഉപ്പും പഞ്ചസാരയും; അറിയാം ഈ ബ്യൂട്ടി ടിപ്സ്...

മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര തരികള്‍ മുഖത്ത് സാവധാനം സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും ലഭിക്കാന്‍ സഹായിക്കും. 

check these benefits of salt and sugar on skin care
Author
First Published Sep 16, 2022, 4:17 PM IST

അടുക്കളയില്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന രണ്ട് ചേരുവകളാണ്  ഉപ്പും പഞ്ചസാരയും. ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മ സംരക്ഷണത്തിനും ഉപ്പും പഞ്ചസാരയും നല്ലതാണ്.  മുഖത്തെ മൃതകോശങ്ങളെ അകറ്റാൻ പഞ്ചസാര സഹായിക്കും. പഞ്ചസാര തരികള്‍ മുഖത്ത് സാവധാനം സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും ലഭിക്കാന്‍ സഹായിക്കും. ചര്‍മ്മം തിളങ്ങാനും മുഖസൗന്ദര്യം വര്‍ധിപ്പിക്കാനും ഉപ്പും അനുയോജ്യമാണ്.  ഇളം മഞ്ഞ നിറമുള്ള കടലുപ്പാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. 

ചര്‍മ്മ സംരക്ഷണത്തിനായി പഞ്ചസാരയും ഉപ്പും എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം...

ഒന്ന്...

ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ പഞ്ചസാര സഹായിക്കും. ഇതിനായി ചെറുനാരങ്ങ മുറിച്ചതിന് മുകളില്‍ പഞ്ചസാര വിതറി ബ്ലാക്ക്ഹെഡ്‌സുള്ള ഭാഗത്ത് സ്‌ക്രബ് ചെയ്യാം. 

രണ്ട്...

ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ ഉപ്പും നല്ലതാണ്. ഇതിനായി ഒരു ടീസ്പൂണ്‍ ഉപ്പും വെളിച്ചെണ്ണയും മിശ്രിതമാക്കി മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

മൂന്ന്...

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് പഞ്ചസാര എറെ ഗുണം ചെയ്യും. ഇതിനായി ഒരു കപ്പ് പഞ്ചസാരയും ഒരു ടീസ്പൂണ്‍ ഓറഞ്ച്‌നീരും ഒരു ടീസ്പൂണ്‍ ഒലീവ് എണ്ണയും ചേര്‍ത്ത മിശ്രിതം  ഉപയോഗിച്ച് മുഖത്തും കഴുത്തിലും മസാജ് ചെയ്യാം. ഇത് ചര്‍മ്മത്തിലെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും.

നാല്...

ഉപ്പ് കൊണ്ടുള്ള സ്‌ക്രബ്ബിംഗ് പ്രക്രിയ ചർമ്മത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും പോഷകങ്ങൾ മികച്ച രീതിയിൽ വിതരണം ചെയ്യുകയും ചെയ്യുന്നു. ഇത് ചര്‍മ്മം തിളങ്ങാന്‍ സഹായിക്കും. ഇതിനായി ആദ്യം രണ്ട് ടീസ്പൂണ്‍ തേനിലേയ്ക്ക് അര ടീസ്പൂൺ കടലുപ്പ് ചേർക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 5 മിനിറ്റ്  വരെ സ്ക്രബ് ചെയ്യാം. തുടർന്ന് ചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് മാസ്ക് നീക്കം ചെയ്യാം. ഇനി തണുത്ത വെള്ളത്തില്‍ കഴുകാം. 

അഞ്ച്...

മുഖത്തെ കരുവാളിപ്പും മറ്റ് പാടുകളും മാറ്റാനും എണ്ണമയം ഇല്ലാതാക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ ഉപ്പെടുത്ത് അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ മിക്സ് ചെയ്ത് ഒരു കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. 

ആറ്...

കാലുകളിലെ വിണ്ടുകീറല്‍ പലരുടെയും വലിയൊരു പ്രശ്‌നമാണ്. ഇതിനുള്ള ഒരു പരിഹാരമാണ് പഞ്ചസാര.  ഇതിനായി ഒരു ടേബിള്‍ സ്‌പൂണ്‍ പഞ്ചസാരയും കുറച്ച് ഒലീവ് എണ്ണയും കൂടി വിണ്ടുകീറല്‍ ഉള്ള ഭാഗത്ത് നന്നായി തേക്കുക. പത്ത് മിനിറ്റിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകി കളയുക. സ്ഥിരമായി ഇങ്ങനെ ചെയ്‌താല്‍, കാല്‍പ്പാദം നന്നായി മൃദുവാകും.

ഏഴ്...

കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലീവ് ഓയിൽ മിക്സ് ചെയ്ത് കയ്യിലും കാലിലും പുരട്ടി നന്നായി മസാജ് ചെയ്യുക. ചര്‍മ്മം മൃദുവാകാന്‍ ഇത് സഹായിക്കും. 

എട്ട്...

പഞ്ചസാരയും ആല്‍മണ്ട് ഓയിലും ചേര്‍ത്ത് ചുണ്ടുകളില്‍ സ്ക്രബ് ചെയ്താല്‍ മൃതകോശങ്ങള്‍ അകന്നു ചുണ്ടിലെ കറുപ്പുനിറം മാറിക്കിട്ടും. 

ഒമ്പത്...

പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് കൈമുട്ടിലും കാല്‍മുട്ടിലും പുരട്ടിയാല്‍ കറുപ്പുനിറം മാറിക്കിട്ടും. 

പത്ത്...

നഖങ്ങള്‍ ഭംഗിയായി സംരക്ഷിക്കാനും ഉപ്പ് സഹായിക്കും. ഇതിനായി ഒരു ടീസ്പൂൺ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും അരക്കപ്പ് ചൂടുവെള്ളത്തിൽ ചേർത്ത് മിക്സ് ചെയ്തെടുക്കുക. ഇനി ഈ മിശ്രിതത്തിൽ 10 മിനിറ്റ് വിരലുകൾ മുക്കി വയ്ക്കണം. 

Also Read: ഫാൻസി ഔട്ട്ഫിറ്റില്‍ തിളങ്ങി തമന്ന; ഡ്രസ്സിന്‍റെ വില എത്രയെന്ന് അറിയാമോ?

Follow Us:
Download App:
  • android
  • ios