തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ട്രഡീഷനലും മോഡേണും ഫാൻസിയുമായ ഔട്ട്ഫിറ്റുകളില്‍ താരം തിളങ്ങാറുണ്ട്. 

തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയ താരമാണ് തമന്ന ഭാട്ടിയ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ തമന്നയ്ക്ക് സാധിച്ചിരുന്നു. സൂപ്പർ താര, ബി​ഗ് ബജറ്റ് സിനിമകളിലെ നായികയായ തമന്ന, തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി. ആദ്യം ​ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങിയ താരം പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകൾ കൈകാര്യം ചെയ്തുതുടങ്ങുകയായിരുന്നു. 

തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ട്രഡീഷനലും മോഡേണും ഫാൻസിയുമായ ഔട്ട്ഫിറ്റുകളില്‍ താരം തിളങ്ങാറുണ്ട്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്ക മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നീല ബോഡി കോൺ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് തമന്ന ഭാട്ടിയ. 

ടർട്ടിൽ നെക്കും ഓപ്പൺ ബാക്കും ഫുൾ സ്ലീവും ചേരുന്ന ബോഡി കോൺ ഡ്രസ്സ് ആണ് താരത്തിന് ഫാന്‍സി ലുക്ക് നല്‍കുന്നത്. ചിത്രങ്ങള്‍ തമന്ന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കളര്‍ഫുളായ എംബ്രോയ്ഡറീഡ് ഗ്രാഫിക്സ് ആണ് ഡ്രസ്സിന്‍റ പ്രത്യേകത. 

View post on Instagram

HUEMN എന്ന ബ്രാൻഡിൽ നിന്നുള്ളതാണ് ഈ ഡ്രസ്സ്. 200 മണിക്കൂർ കൊണ്ടാണ് ഈ വസ്ത്രം ഡിസൈന്‍ ചെയ്തത്. 47,000 രൂപയാണ് വസ്ത്രത്തിന്‍റെ വില. ഡ്രമാറ്റിക് ലുക്കിലുള്ള മഞ്ഞ നിറത്തിലുള്ള കമ്മൽ മാത്രമായിരുന്നു താരത്തിന്‍റെ ആക്സസറി.

തമന്നയെ ടൈറ്റില്‍ കഥാപാത്രമാക്കി മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന 'ബബ്ലി ബൗണ്‍സര്‍' ആണ് താരത്തിന്‍റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രം. സെപ്റ്റംബര്‍ 23 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. അതേസമയം തമന്നയുടേതായി ഹിന്ദിയില്‍ രണ്ട് ചിത്രങ്ങള്‍ കൂടി പുറത്തെത്താനുണ്ട്. ബോലെ ചുഡിയാന്‍, പ്ലാന്‍ എ പ്ലാന്‍ ബി എന്നിവയാണ് അത്. തെലുങ്കിലും മൂന്ന് ചിത്രങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഇതേസമയം, 'രാമലീല'യ്ക്ക് ശേഷം അരുൺ ​ഗോപി- ദിലീപ് കൂട്ടുകെട്ടിൽ വരുന്ന പുതിയ ചിത്രത്തിൽ നായികയായി എത്തുന്നത് തമന്നയാണ്. 

Also Read: മകന്‍റെ ഫോട്ടോയ്ക്ക് താഴെ ഷാരൂഖ് ഖാന്‍റെ കിടിലൻ കമന്‍റ് ; മറുപടിയുമായി ആര്യനും