Asianet News MalayalamAsianet News Malayalam

കഞ്ഞിവെള്ളം വെറുതേ കളയല്ലേ...ഒരു ഗുണമുണ്ട് !

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. 

check this benefit of rice water
Author
Thiruvananthapuram, First Published May 1, 2019, 5:47 PM IST

തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. മുടി വളരാനായി കടകളിൽ നിന്നും എല്ലാതരത്തിലുമുള്ള എണ്ണകളും ഉപയോ​ഗിച്ച് കാണും. പക്ഷേ ഫലം ഉണ്ടായി കാണില്ല. തലമുടി വളരാന്‍ നമ്മുക്ക് വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചിലതുണ്ട്. അതിലൊന്നാണ് കഞ്ഞിവെള്ളം. 

check this benefit of rice water

കഞ്ഞി വെള്ളം വെറുതേ കളയാതെ ഇനി സൂക്ഷിച്ച് വെയ്ക്കൂ. അത് നല്ലൊരു ഹെയര്‍ വാഷാണ്. കഞ്ഞിവെള്ളം കൊണ്ട് തല കഴുകുന്നത് തലമുടി വളരാനും മുടികൊഴുച്ചില്‍ തടയാനും കരുകത്തുളള മുടി ഉണ്ടാകാനും മുടിയ്ക്ക് തിളക്കം വരാനും സഹായിക്കും. കഞ്ഞിവെള്ളം കൊണ്ട് തലയോട്ടിയും തലമുടിയും മൃദുവായി മസാജ് ചെയ്യുക. ശേഷം കഴുകി കളയാം.

മുടിയില്‍ അധികമുളള സീബവും എണ്ണമയും ഇങ്ങനെ കഴുകുന്നതിലൂടെ മാറും. കഞ്ഞി വെള്ളത്തില്‍ ധാരാളം പ്രോട്ടീണുകളും കാര്‍ബോഹൈഡ്രറ്റ്സും അടങ്ങിയിട്ടുണ്ട്. ഇതാണ് തലമുടി വളരാന്‍ സഹായിക്കുന്നത്. 

Follow Us:
Download App:
  • android
  • ios