സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. രക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ മുതല ചീറ്റയുടെ കഴുത്തിൽ പിടിമുറുക്കിയിരുന്നു. 

ദാഹമകറ്റാനായി തടാകക്കരയിലെത്തിയ ചീറ്റയെ ആക്രമിച്ച ഒരു മുതലയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മയും രണ്ട് കുഞ്ഞുങ്ങളും ഉൾപ്പെടുന്ന ചീറ്റ കുടുംബമാണ് തടാകത്തിൽ വെള്ളം കുടിക്കാനെത്തിയത്. കൂട്ടത്തിൽ ഒരു കുഞ്ഞ് വെള്ളം കുടിക്കാനെത്തിയപ്പോഴാണ് തടാകത്തിൽ പതുങ്ങിക്കിടന്നിരുന്ന മുതല അതിനെ ആക്രമിച്ചത്. 

രക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ മുതല ചീറ്റയുടെ കഴുത്തിൽ പിടിമുറുക്കിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ വനാന്തരങ്ങളിൽ നിന്ന് പകർത്തിയതാണ് ഈ ദൃശ്യം. 

View post on Instagram
View post on Instagram

വൈൽഡ് എർത്തിന്റെ തത്സമയ സഫാരിയാണ് വീഡിയോ പുറത്തുവിട്ടത്. കുഞ്ഞിനെ മുതല കടിച്ചെടുത്തു കൊണ്ടുപോയ ശേഷവും ഏറെനേരം കരഞ്ഞുകൊണ്ട് അമ്മ ചീറ്റയും ശേഷിച്ച കുഞ്ഞും തടാകത്തില്‍ കാത്തിരിക്കുന്നതും വീഡിയോയില്‍ കാണാം. 

Also Read: പാമ്പിന്‍റെ വായിൽ നിന്ന് കുഞ്ഞിനെ രക്ഷിക്കുന്ന എലി; വൈറലായി വീഡിയോ...