Asianet News MalayalamAsianet News Malayalam

ചെസ് കളിച്ചാല്‍ ശരീരഭാരം കുറയുമോ?

അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. 

chess players lose weight
Author
Thiruvananthapuram, First Published Jan 29, 2020, 10:41 PM IST

അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറയ്ക്കാൻ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല.

വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതുപോലെ തന്നെ ചെസ് കളിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 

2018ൽ അമേരിക്കയിലെ പോളാർ കമ്പനി റഷ്യൻ ഗ്രാൻഡ് മാസ്റ്റർ മിഖായേൽ അന്റിപോവിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പഠനം പറയുന്നത് ഇങ്ങനെ: മത്സരസമയത്ത് മിഖായേൽ മണിക്കൂറിൽ 280 കാലറി ഊർജം ഉപയോഗിക്കുന്നു. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ മത്സര സമയത്ത് മണിക്കൂറിൽ 560 കാലറി ഊർജമാണ് കത്തിച്ചു കളയുന്നത്.

1984ൽ ഗാരി കാസ്പറോവും അനറ്റൊലി കാർപോവും തമ്മിൽ നടന്ന ചെസ് ചാംപ്യൻഷിപ് മത്സരം 5 മാസം നീണ്ടു. തയാറെടുപ്പും മത്സരവും ഉൾപ്പെടെ 10 മാസത്തിനിടെ കാർപോവിന് നഷ്ടമായത് 22 പൗണ്ട് . അതായത് ഏകദേശം 10 കിലോഗ്രാം ശരീരഭാരം എന്നും പഠനത്തില്‍ പറയുന്നു. അതായത് ചെസ് കളിക്കുന്നതിലൂടെ കാലറി കത്തിക്കുമെന്ന് സാരം.  
 

Follow Us:
Download App:
  • android
  • ios