ലൊസാഞ്ചലസിൽ നടന്ന എറ്റേണൽ സിനിമയുടെ പ്രീമിയറിൽ പങ്കെടുക്കാനായി എത്തിയതാണ് ആഞ്ജലീനയും മക്കളും. ഒലിവിയർ റൂസ്റ്റീനിങ്ങിന്റെ പുതിയ കളക്ഷനിൽ നിന്നുള്ള ഒലീവ് ​ഗ്രീൻ ​ഗൗണിൽ സുന്ദരിയായാണ് ആഞ്ജലീന എത്തിയത്. 

തന്‍റേതായ 'ഫാഷന്‍ സ്റ്റേറ്റ്മെന്‍റ് ' സമ്മാനിക്കാന്‍ എപ്പോഴും ശ്രമിക്കുന്ന ഹോളിവുഡ് നടിയാണ് ആഞ്ജലീന ജോളി (Angelina Jolie). അടുത്തിടെ ഒരു പൊതുവേദിയിൽ ആഞ്ജലീനയുടെ പഴയ വസ്ത്രങ്ങൾ ധരിച്ച് എത്തിയ പെൺമക്കളുടെ (daughters) ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. 

ലൊസാഞ്ചലസിൽ നടന്ന എറ്റേണൽ സിനിമയുടെ പ്രീമിയറിൽ പങ്കെടുക്കാനായി എത്തിയതാണ് ആഞ്ജലീനയും മക്കളും. ഒലിവിയർ റൂസ്റ്റീനിങ്ങിന്റെ പുതിയ കളക്ഷനിൽ നിന്നുള്ള ഒലീവ് ​ഗ്രീൻ ​ഗൗണിൽ സുന്ദരിയായാണ് ആഞ്ജലീന എത്തിയത്. എന്നാല്‍ ആഞ്ജലീന ഉപയോഗിച്ച പഴയ​ ​ഗൗണുകൾ ധരിച്ചാണ് മക്കളായ ഷിലോയും സഹാറയും വേദിയില്‍ എത്തിയത്. 2014ലെ അക്കാദമി അവാർഡ് ചടങ്ങിൽ ആഞ്ജലീന ധരിച്ച തിളങ്ങുന്ന ​ഗൗണാണ് സഹാറ ധരിച്ചത്. ജൂലൈയിൽ വനിതാ സംരംഭകരുടെ ചടങ്ങിൽ ധരിച്ച പോപ്ലിൻ വസ്ത്രമാണ് ഷിലോ ധരിച്ചത്. 

View post on Instagram

ഇതോടെ ഫാഷന്‍ ലോകത്ത് ഇപ്പോള്‍ സുസ്ഥിര ഫാഷന്‍ എന്ന ആശയം കൂടുതൽ ചർച്ച ചെയ്യപ്പെടുകയാണ്. വസ്ത്രങ്ങൾ പുനരുപയോ​ഗിക്കുന്നതിൽ യാതൊരു മടിയും കാണിക്കാത്തയാളാണ് താനെന്ന് ആഞ്ജലീന നേരത്തേ പറഞ്ഞിട്ടുമുണ്ട്. 

View post on Instagram
View post on Instagram

Also Read: ഫ്ലോറൽ സല്‍വാറില്‍ മനോഹരിയായി റിമ കല്ലിങ്കല്‍; ചിത്രങ്ങള്‍ വൈറല്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona