നമ്മളില്‍ ഏറെ കൗതുകവും അത്ര തന്നെ സ്നേഹവും നിറയ്ക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. മുതിര്‍ന്നവരെക്കാളൊരു പക്ഷേ കുഞ്ഞുങ്ങള്‍ക്കായിരിക്കും ഈ വീഡിയോ കൂടുതലായി ആസ്വദിക്കാൻ സാധിക്കുക

ഓരോ ദിവസവും രസകരമായ പല വീഡിയോകളും ( Viral Video ) നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ( Animal Video ) തീര്‍ച്ചയായും നമ്മുടെയെല്ലാം ശ്രദ്ധ എളുപ്പത്തില്‍ തന്നെ നേടാറുണ്ട്. വലിയൊരളവ് വരെ നമ്മളില്‍ കൗതുകം നിറയ്ക്കാൻ കഴിവുള്ള തരം വീഡിയോകളായിരിക്കും ഇവ. 

അത്തരത്തില്‍ നമ്മളില്‍ ഏറെ കൗതുകവും അത്ര തന്നെ സ്നേഹവും നിറയ്ക്കുന്നൊരു വീഡിയോ ( Viral Video ) ആണിനി പങ്കുവയ്ക്കുന്നത്. മൃഗങ്ങളുമായി ബന്ധപ്പെട്ടത് ആയതുകൊണ്ട് തന്നെ ( Animal Video ) മുതിര്‍ന്നവരെക്കാളൊരു പക്ഷേ കുഞ്ഞുങ്ങള്‍ക്കായിരിക്കും ഈ വീഡിയോ കൂടുതലായി ആസ്വദിക്കാൻ സാധിക്കുക. കാരണം കുഞ്ഞുങ്ങളുടെ നിസ്വാര്‍ത്ഥമായ സ്നേഹവും നിഷ്കളങ്കതയുമാണ് ഈ വീഡിയോയിലും നിറഞ്ഞുനില്‍ക്കുന്നത്. 

ഒരു പാര്‍ക്കിനുള്ളില്‍ വച്ച് ചിമ്പാൻസി മീനുകള്‍ക്ക് തീറ്റ കൊടുക്കുന്നതാണ് വീഡിയോ. ഏതാനും സെക്കൻഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ആദ്യമായി ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത്. മനുഷ്യരെ വെല്ലുന്ന രീതിയില്‍ അത്രയും ഒതുക്കത്തോടെ ശാന്തമായിരുന്ന് മീനുകള്‍ക്ക് തീറ്റ കൊടുക്കുന്ന ചിമ്പാൻസി, പ്രായമേറിയ, ഇരുത്തം വന്ന ഒരു മുത്തച്ഛനെയോ, മുത്തശ്ശിയെയോ എല്ലാം ഓര്‍മ്മിപ്പിക്കുന്നു. 

മനുഷ്യരുമായി കുരങ്ങ് വര്‍ഗത്തിനുള്ള ബന്ധവും സാമ്യതയും അത്രയുമാണ്. മനുഷ്യരെ പോലെ പെരുമാറുന്ന കുരങ്ങുകള്‍ മുമ്പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 

ഏതായാലും രസകരമായ ഈ വീഡിയോ നിരവധി പേരാണ് ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. പലരും ഇത് വീണ്ടും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

Scroll to load tweet…

Also Read:- മനുഷ്യരെ വെല്ലുന്ന അച്ചടക്കം; ആശുപത്രിയില്‍ ചികിത്സ തേടിയെത്തി കുരങ്ങ്