സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ വ്ലോ​ഗർ ദമ്പതികളാണ് സൂരജും ചിഞ്ചുവും. 'വീ ആര്‍ എ സംഭവം' എന്ന വെബ് സീരിസിലൂടെയാണ് ഇവര്‍ മലയാളികള്‍ക്ക് പ്രിയങ്കരായി മാറിയത്.

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ വ്ലോ​ഗർ ദമ്പതികളാണ് സൂരജും ചിഞ്ചുവും. 'വീ ആര്‍ എ സംഭവം' എന്ന വെബ് സീരിസിലൂടെയാണ് ഇവര്‍ മലയാളികള്‍ക്ക് പ്രിയങ്കരായി മാറിയത്.

ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ചിഞ്ചു എന്ന ആന്‍ അമ്മയാകാനൊരുങ്ങുകയാണ്. ദമ്പതികള്‍ ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരോട് പങ്കുവെച്ചിരുന്നു. 'ജൂനിയര്‍ സംഭവം വരുന്നു' എന്ന കുറിപ്പോടെയാണ് ചിഞ്ചു ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ചുവപ്പ് ഡ്രസ്സില്‍ അതീവ സുന്ദരിയായിരുന്നു ചിഞ്ചു.

 ഇപ്പോഴിതാ ബേബി ഷവറിന്‍റെ ചിത്രങ്ങളും പുറത്തുവന്നു. ചിഞ്ചു തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ചിഞ്ചുവിന്‍റെ സുഹൃത്തിന്‍റെയും ബേബി ഷവര്‍ ഒരുമിച്ചാണ് ആഘോഷിച്ചത്. 

സിംഗപ്പൂരില്‍ നിന്നുള്ള യൂട്യൂബ് വ്ലോ​ഗേഴ്സാണ് ദമ്പതികളായ തിരുവനന്തപുരം സ്വദേശി സൂരജും കൊച്ചിക്കാരി ചിഞ്ചുവും. ഇരുവരും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് വേണ്ടിയും വീഡിയോകള്‍ ചെയ്തിരുന്നു. തമാശകള്‍ നിറഞ്ഞ ഇവരുടെ വീഡിയോകള്‍ക്ക് വലിയ ആരാധകരാണുളളത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram