സ്വകാര്യഭാഗത്തിന്‍റെ ചിത്രം അബദ്ധത്തിൽ പോസ്റ്റ് ചെയ്ത അവഞ്ചേഴ്‌സ് ക്യാപ്റ്റൻ  ക്രിസ് ഈവൻസ് ആ ഫോട്ടോ ഡിലീറ്റ് ചെയ്തെങ്കിലും വിടാതെ പിന്തുടർന്ന് സൈബര്‍ ലോകം. സംഭവത്തില്‍ അദ്ദേഹത്തിനെതിരെ കനത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. 

താരവും കൂട്ടുകാരുമൊത്തുള്ള ഒരു വീഡിയോയുടെ അവസാനമാണ് വിവാദ ചിത്രം കടന്നു കൂടിയത്. ചിത്രം ഒരു ലിംഗത്തിന്‍റേതായിരുന്നു. ശനിയാഴ്ചയാണ് അദ്ദേഹം വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അത് ഡിലീറ്റാവുകയും ചെയ്തു. 

അതേസമയം ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആളുകള്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത് ഈ ചിത്രമായിരുന്നു. പലതരം കീ വേര്‍ഡുകൾ ഉപയോഗിച്ചായിരുന്നു 'ലീക് ആയ ചിത്രം' ഗൂഗിളില്‍ സെർച്ച് ചെയ്തത്. ഗൂഗില്‍ ട്രെന്‍ഡ് ഡേറ്റ അനുസരിച്ചുള്ള കണക്കാണിത്. 

അതിനിടെ ഇത് ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള പരിധി വിട്ട ചൂഴ്ന്നുനോട്ടം  ആണെന്നും  മറ്റുള്ളവരുടെ ലൈംഗിക ചെയ്തികള്‍ രഹസ്യമായി നിരീക്ഷിച്ച് അനുഭൂതിയുളവാക്കുന്ന ആളുകളെ ആണ് ഇത് സൂചിപ്പിക്കുന്നത് എന്നും ആക്ഷേപം ഉയരുകയും ചെയ്തു. ഒട്ടേറെ നല്ല വേഷങ്ങൾ സമ്മാനിച്ച നടനെ ഇങ്ങനെ ക്രൂശിക്കരുതെന്ന്  ഈവൻസിന്റെ ആരാധകരും അഭ്യര്‍ത്ഥിച്ചു.

താരം ഇതിനോടകം തന്നെ പലവിധത്തിലുള്ള മാനസിക പിരിമുറുക്കത്തിലൂടെയാവാം കടന്നുപോകുന്നത്. അതിനാല്‍ സോഷ്യൽ മീഡിയ ഇതിൽ നിന്നും പിന്തിരിയണമെന്നും ആരാധകര്‍ അഭ്യര്‍ത്ഥിച്ചു. 

 

Also Read: പോണ്‍ ഹബ്ബ് അടച്ചുപൂട്ടണം; 20 ലക്ഷം പേര്‍ ഓണ്‍ലൈന്‍ പ്രക്ഷോഭത്തില്‍; കാരണം ഇത്.!