വീടുകളില്‍ ക്രിസ്മസ് ട്രീ അലങ്കരിച്ചും നക്ഷത്രം തൂക്കിയും ക്രിസ്മസ് ഔട്ട്ഫിറ്റ് ധരിച്ചും ഈ ദിവസം കളറാക്കുകയാണ് എല്ലാവരും. എന്നാല്‍ അക്കൂട്ടത്തില്‍ നഖങ്ങളില്‍ ചില ക്രിസ്മസ് പരീക്ഷണങ്ങള്‍ കൂടി ചെയ്യുകയാണ് ഫാഷന്‍ ലോകം. 

തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ലോകമെങ്ങും ഇന്ന് ക്രിസ്മസ് (Christmas) ആഘോഷിക്കുന്നു. വീടുകളില്‍ ക്രിസ്മസ് ട്രീ (Christmas tree) അലങ്കരിച്ചും നക്ഷത്രം (star) തൂക്കിയും ക്രിസ്മസ് ഔട്ട്ഫിറ്റ് (Christmas outfit) ധരിച്ചും ഈ ദിവസം കളറാക്കുകയാണ് എല്ലാവരും. എന്നാല്‍ അക്കൂട്ടത്തില്‍ നഖങ്ങളില്‍ ചില ക്രിസ്മസ് പരീക്ഷണങ്ങള്‍ കൂടി ചെയ്യുകയാണ് ഫാഷന്‍ ലോകം. ക്രിസ്മസ് ട്രീയും, നക്ഷത്രവും നഖത്തിൽ വരച്ചാല്‍ എങ്ങനെയുണ്ടാകും?

നെയിൽ ആർട്ടിൽ ക്രിസ്മസ് തീം ഡിസൈനുകൾ ചേര്‍ത്താണ് നഖങ്ങളെ മനോഹരമാക്കുന്നത്. ക്രിസ്മസ് ട്രീ പോലെ തോന്നുന്ന പച്ച നിറത്തിലുള്ള നെയിൽ ആർട്ടാണ് ഇതില്‍ ഏറ്റവും മനോഹരം. അതുപോലെ തന്നെ നഖത്തിൽ പച്ച, ചുവപ്പ്, വെള്ള എന്നീ നിറങ്ങളില്‍ നക്ഷത്രങ്ങള്‍ ഡിസൈന്‍ ചെയ്തും സംഭവം മനോഹരമാക്കുന്നുണ്ട്. 

ക്രിസ്മസ് പപ്പയുടെ മുഖം നഖത്തില്‍ ഡിസൈന്‍ ചെയ്യുന്നതും ഇക്കൂട്ടത്തില്‍ വേറിട്ട് നിന്നു. ചുവപ്പ്, പച്ച, വെള്ള എന്നീ നിറങ്ങളാണ് ക്രിസ്മസ് നെയില്‍ ആര്‍ട്ടിനായി കൂടുതലായി ഉപയോഗിച്ചത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram

കാണാം നെയില്‍ ആര്‍ട്ട് വീഡിയോ... 

YouTube video player

Also Read: വൈറ്റ് ആന്‍ഡ് റെഡ്; ക്രിസ്മസ് ഔട്ട്ഫിറ്റില്‍ തിളങ്ങി മുക്ത; ചിത്രങ്ങള്‍