ഉപ്പേരി, പഴം, പപ്പടം, പായസം, കിച്ചടി, പച്ചടി തുടങ്ങി 12ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. എന്നാല്‍ ഇതിന് പകരം ഇലയില്‍ ദോശയും ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും വിളമ്പിയാലോ?

ഓണം എന്ന് പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സിലേയ്ക്ക് ആദ്യം ഓടി വരുന്നത് ഓണക്കോടിയും പൂക്കളവും ഓണസദ്യയുമാണ്. പ്രത്യേകിച്ച് തിരുവോണ നാളില്‍, തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ..ഓര്‍ക്കുമ്പോള്‍ തന്നെ പലരുടെയും നാവില്‍ വെള്ളമൂറുന്നുണ്ടാകാം. 

ഉപ്പേരി, പഴം, പപ്പടം, പായസം, കിച്ചടി, പച്ചടി തുടങ്ങി 12ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. എന്നാല്‍ ഇതിന് പകരം ഇലയില്‍ ദോശയും ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും വിളമ്പിയാലോ? 'മൂഡ്' പോയോ? എന്നാല്‍ അങ്ങനെയൊരു ദൃശ്യം കണ്ട് അങ്ങേയറ്റം നീരസപ്പെട്ടിരിക്കുകയാണ് സൈബര്‍ ലോകം. 

പ്രമുഖ വസ്ത്ര ബ്രാന്‍ഡായ 'കോട്ടണ്‍ ജയ്പ്പൂര്‍' ഓണവസ്ത്രശേഖരത്തില്‍ നടത്തിയ ഒരു പരീക്ഷണമാണ് ഇവിടെ പാളിയത്. ഇവരുടെ പരസ്യ ചിത്രങ്ങളില്‍, കസവു വസ്ത്രം ധരിച്ച് മുല്ലപ്പൂവും ചൂടിയ രണ്ട് മോഡലുകളെ കാണാം. അവര്‍ സദ്യ വിളമ്പുന്ന ഇലയ്ക്ക് മുന്നില്‍ പരസ്പരം ഭക്ഷണം നല്‍കുന്ന വിധമാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍, ഇലയില്‍ ചോറും പായസവും അടങ്ങുന്ന സദ്യയ്ക്ക് പകരം ദോശ, ഇഡ്ഡലി, ചമ്മന്തി, സാമ്പാര്‍ തുടങ്ങിയ ഭക്ഷണങ്ങളാണ് നിരത്തിയത്.

സംഭവം വൈറലായി, ചര്‍ച്ചയായി. കേരളീയ ആഘോഷത്തെ പരിഹസിച്ചു എന്ന രീതിയിലാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ സംസാരം. കോട്ടണ്‍ ജയ്പ്പൂരിന്റെ ട്വിറ്റര്‍ പേജില്‍ ഒട്ടേറെ പേരാണ് രോഷം പ്രകടിപ്പിച്ചത്. ബ്രാന്‍ഡുകള്‍ തങ്ങള്‍ക്ക് അറിവില്ലാത്ത സംസ്‌കാരങ്ങളെ കേട്ടു കേള്‍വി മാത്രംവച്ച് ഉപയോഗിക്കരുത് എന്നാണ് പലരുടെയും അഭിപ്രായം. 

Also Read: 'ദോശ കഴിക്കേണ്ടത് എങ്ങനെ'; ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറുടെ വീഡിയോ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona