പാമ്പിനെ കാണുന്നത് പലര്‍ക്കും പരിഭ്രാന്തിയും കൗതുകവുമാണ്. അതുകൊണ്ടുതന്നെയാണ് പാമ്പുകളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകുന്നത്. അത്തരത്തിലിതാ മറ്റൊരു വീഡിയോ കൂടി ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. 

തിരക്കേറിയ റോഡിലാണ് ഇവിടെ പാമ്പ് പ്രത്യക്ഷപ്പെട്ടത്. അപ്രതീക്ഷിതമായി രംഗത്തെത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ട് ആളുകളും ഭയന്നു. അര മണിക്കൂറോളമാണ് നഗരം നിശ്ചലമായത്. 

വ്യാഴാഴ്ച കര്‍ണാടകയിലെ ഉടുപ്പി നഗരത്തിലാണ് സംഭവം നടന്നത്. നഗരത്തിലെ കല്‍സങ്ക ജങ്ഷനില്‍ എത്തിയ പാമ്പ് റോഡ് മുറിച്ചുകടക്കാന്‍  പ്രായസപ്പെട്ടു. തുടര്‍ന്ന് റോഡില്‍ പാമ്പിനെ കണ്ട ട്രാഫിക് പൊലീസ് വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ സിഗ്നല്‍ നല്‍കുകയായിരുന്നു. അര മണിക്കൂര്‍ സമയമെടുത്താണ് പാമ്പ് റോഡ് ക്രോസ് ചെയ്തത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.

 

Also Read: ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെടുക്കാൻ വീടിന് പുറത്തിറങ്ങി; കണ്ടത് പേടിപ്പെടുത്തുന്ന കാഴ്ച...