ഇക്കുറി ഇന്ത്യയില്‍ നിന്ന് ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, നതാഷ പൂനംവാല, ഇഷ അംബാനി എന്നീ സെലിബ്രിറ്റികളാണ് മെറ്റ് ഗാല റെഡ് കാര്‍പറ്റിലൂടെ നടക്കുക. ന്യൂയോര്‍ക്ക് സിറ്റിയിലാണ് മേള നടക്കുന്നത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫാഷൻ മേളയാണ് മെറ്റ് ഗാല. ലോകമെമ്പാടുനിന്നുമായി എത്തുന്ന നിരവധി താരങ്ങള്‍ തങ്ങളുടെ ഫാഷൻ അഭിരുചികളും കാഴ്ചപ്പാടുകളുമെല്ലാം പങ്കുവയ്ക്കുന്ന, പുതിയ ട്രെൻഡുകളുടെ വര്‍ണാഭമായ സമ്മേളനം നടക്കുന്ന മെറ്റ് ഗാലയില്‍ നിന്നുള്ള വാര്‍ത്തകളും വലിയ രീതിയിലാണ് ഫാഷൻ ലോകത്തിന് പുറമെയും സ്വീകരിക്കപ്പെടാറ്. 

ഇക്കുറി ഇന്ത്യയില്‍ നിന്ന് ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, നതാഷ പൂനംവാല, ഇഷ അംബാനി എന്നീ സെലിബ്രിറ്റികളാണ് മെറ്റ് ഗാല റെഡ് കാര്‍പറ്റിലൂടെ നടക്കുക. ന്യൂയോര്‍ക്ക് സിറ്റിയിലാണ് മേള നടക്കുന്നത്.

മേളയില്‍ നിന്നുള്ള വീഡിയോകളും ഫോട്ടോകളുമെല്ലാം വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം നേടുമ്പോള്‍ ഇതിനിടെ രസകരമായ ചെറിയൊരു വീഡിയോയും വ്യാപകമായി പങ്കുവയ്ക്കപ്പെടുകയാണ്. മെറ്റ് ഗാലയില്‍ താരങ്ങള്‍ക്ക് ചുവട് വയ്ക്കാനുള്ള കാര്‍പെറ്റില്‍ വന്നിരിക്കുന്നൊരു പാറ്റയെ ആണ് വീഡിയോയില്‍ കാണുന്നത്. 

മേള റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏതേ ക്യാമറാപേഴ്സണ്‍ പകര്‍ത്തിയ വീഡിയോ ആണിത്. തീര്‍ത്തും വൃത്തിയായി കിടക്കുന്ന കാര്‍പെറ്റിലൂടെ നിര്‍ബാധം സഞ്ചരിക്കുകയാണ് പാറ്റ. ഇതിനിടെ മേളയ്ക്കെത്തിയ മറ്റ് ക്യാമറാപേഴ്സണ്‍സും പാറ്റയ്ക്ക് ചുറ്റും നിന്ന് ഇതിനെ ക്യാമറയില്‍ പകര്‍ത്തുന്നത് വീഡിയോയില്‍ കാണാം. സംഭവം കണ്ട് നില്‍ക്കുന്നവരാകട്ടെ ഏതോ താരത്തിനെ ക്യാമറകള്‍ പൊതിയുന്നത് കാണുന്നത് പോലെ ആകാംക്ഷാപൂര്‍വം നോക്കുന്നുണ്ട്. പിന്നീടാണ് ഇവര്‍ അതൊരു പാറ്റയാണെന്ന് മനസിലാക്കുന്നത്. 

മെറ്റ് ഗാലയില്‍ ചുവട് വച്ച് പാറ്റ, മെറ്റ് ഗാലയില്‍ താരമായി പാറ്റ, ഇതിനെ ആരാണ് അണിഞ്ഞ് വന്നത്- തുടങ്ങി രസകരമായ പല കമന്‍റുകളും വീഡ‍ിയോയ്ക്ക് ലഭിക്കുന്നുണ്ട്. പതിനായിരക്കണക്കിന് പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.

വീഡിയോ... 

A cockroach has arrived at the #MetGala. https://t.co/OcPy5ckhQNpic.twitter.com/4YiEPs5cIT

— Variety (@Variety) May 2, 2023

Also Read:- 'ഇങ്ങനെയാണ് മൃഗങ്ങള്‍ സംസാരിക്കുന്നത്'; ആനകളുടെയും കടുവയുടെയും വീഡിയോ...\

കൊച്ചി വൈപ്പിൻ തീരത്ത് ചാള മീനിന്റെ ചാകര|Kochi | Vypin |Sardine Fish