തലമുടി കൊഴിച്ചിലും താരനും ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. മുടി കൊഴിച്ചിലിന് പരിഹാരം തേടി പലവിധത്തിലുള്ള മരുന്നുകള്‍ ഉപയോഗിച്ചവരുമുണ്ടാകാം. ഹെയർ മാസ്കാണ് മുടി സംരക്ഷണത്തിലെ പ്രധാന താരം. അത്തരത്തില്‍ തലമുടി വളരാന്‍ സഹായിക്കുന്ന ഒരു ഹെയര്‍ മാസ്ക് പരിചയപ്പെടാം. 

കോഫി കൊണ്ടാണ് ഇവിടെ ഹെയര്‍ മാസ്ക് തയ്യാറാക്കുന്നത്. കോഫി ക്ഷീണം മാറ്റുക മാത്രമല്ല, ചില സൗന്ദര്യ പൊടികൈകൾക്കും ഉപയോഗിക്കാം. തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിച്ച് തലമുടി നല്ല ആരോഗ്യത്തോടെ വളരാൻ കോഫി കൊണ്ടുള്ള ഹെയര്‍ മാസ്ക് സഹായിക്കും. 

ഇതിനായി 50 ഗ്രാം കാപ്പിപ്പൊടി 230 മില്ലി വെള്ളത്തിൽ കലക്കി ഒരു ഗ്ലാസ് ബോട്ടിലിലാക്കി 24 മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഇത് പുറത്തെടുത്ത് ഒരു വൃത്തിയുള്ള തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. ശേഷം ഇതിനെ സ്പ്രേ ബോട്ടിലിലാക്കി രണ്ടാഴ്ചവരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം. 

 

ഈ കോഫി മാസ്ക്  എല്ലാ ദിവസവും രണ്ട് നേരം തലയോട്ടിയിൽ തേച്ചുപിടിപ്പിക്കാം. ശേഷം ഒരു ടൗവ്വലോ മറ്റോ ഉപയോഗിച്ച് മുടി കവർചെയ്യാം. 20 മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയാക്കാം.

Also Read: മുഖക്കുരുവിന്‍റെ പാടുകള്‍ അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് വഴികള്‍...