Asianet News MalayalamAsianet News Malayalam

മൂഡ് സ്വിം​ഗ്സ് നിസ്സാരമായി കാണേണ്ട ; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഏതു പ്രായത്തിൽ ഉള്ള ആളുകൾക്കും പ്രത്യേകിച്ച് കൗമാരക്കാർക്ക് മൂഡ് സ്വിങ്സ് അനുഭവപ്പെടാൻ സാധ്യത ഏറെയാണ്. പൊതുവെ സ്ത്രീകൾക്കാണ് അങ്ങനെ പെട്ടെന്ന് മൂഡ് മാറിവരിക എന്ന് പറയാറുണ്ടെങ്കിലും മൂഡ് സ്വിങ്സ് പരുഷന്മാരിലും ഉള്ളതായി കാണാൻ കഴിയും. 

Common Causes of Mood Swings
Author
First Published Mar 15, 2024, 1:47 PM IST

മൂഡ് സ്വിം​ഗ്സ് എന്ന് സിമ്പിൾ ആയി പറയുമെങ്കിലും കാര്യം അല്പം അപകടകാരിയാണ്. ഞാൻ എന്താ ചിന്തിക്കുന്നത്, ഞാൻ എന്താ ചെയ്യാൻ പോകുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല എന്ന് ചില ആളുകൾ പറയുന്നത് കേട്ടിട്ടില്ലേ? അടുത്ത നിമിഷം അവരുടെ മൂഡ്, മാനസികാവസ്ഥ ഒക്കെ എങ്ങനെയാവുമെന്ന് അവർക്കു തന്നെ പ്രവചിക്കാൻ കഴിയാത്ത വിധത്തിൽ ഒരുപാട് ചിന്തകൾ മനസ്സിൽ നിറയുകയും മാനസികാവസ്ഥ പെട്ടെന്നു മാറിമറിയുകയും ചെയ്യുന്ന അവസ്ഥ. 

ഏതു പ്രായത്തിൽ ഉള്ള ആളുകൾക്കും പ്രത്യേകിച്ച് കൗമാരക്കാർക്ക് മൂഡ് സ്വിങ്സ് അനുഭവപ്പെടാൻ സാധ്യത ഏറെയാണ്. പൊതുവെ സ്ത്രീകൾക്കാണ് അങ്ങനെ പെട്ടെന്ന് മൂഡ് മാറിവരിക എന്ന് പറയാറുണ്ടെങ്കിലും മൂഡ് സ്വിങ്സ് പരുഷന്മാരിലും ഉള്ളതായി കാണാൻ കഴിയും. 

ചുറ്റും നടക്കുന്ന കാര്യങ്ങൾ വല്ലാതെ മനസ്സിനെ ബാധിക്കുന്ന അവസ്ഥയിലാണ് മൂഡ് സ്വിങ്സ് ഉണ്ടാവുക. ചുറ്റുമുള്ള ആളുകൾ നമ്മെപ്പറ്റി എന്തുപറയുന്നു, അവർ നമ്മളെ എങ്ങനെ കാണുന്നു, അവർ നമുക്കുവേണ്ടി എന്തെല്ലാം ചെയ്യുന്നു എന്നെല്ലാമുള്ള കാര്യങ്ങൾ വല്ലാതെ ബാധിക്കുന്ന അവസ്ഥ ഉള്ളപ്പോൾ പെട്ടെന്ന് മൂഡ് മാറുന്ന അവസ്ഥ ഉണ്ടാകും.

ലൈഫിൽ വലിയ ഒരു മാറ്റം വരിക- ഉദാ: ജോലി മാറുക, താമസം മാറേണ്ടിവരിക എന്നീ അവസ്ഥകൾ, വലിയ മാനസിക സമ്മർദ്ദം ഉണ്ടാവുക, ഉറക്കവും ഭക്ഷണവും ശരിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയാതെ വരിക എന്നീ സാഹചര്യങ്ങളിലും മൂഡ് സ്വിങ്സ് ഉണ്ടാകാൻ സാധ്യതയുണ്ട്.

വിഷാദം നിറഞ്ഞ മോഡിലേക്ക് പോകുമ്പോൾ ഒറ്റയ്ക്കിരിക്കാൻ തോന്നുക, ഒന്നിനോടും താല്പര്യം ഇല്ലാതെയാകുക, സ്വയം വിലയില്ലാതെയാവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഏറ്റവും അടുത്ത വ്യക്തികളുമായി, ജോലി സ്ഥലത്തും എല്ലാം പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥ വരും.

ബോർഡർലൈൻ പേഴ്സണാലിറ്റി ഡിസോർഡർ, ബൈപോളാർ ഡിസോർഡർ, ഡിപ്രെഷൻ എന്നിവയിലെല്ലാം മൂഡ് മാറിവരുന്ന അവസ്ഥകൾ കാണാൻ കഴിയും. ആത്മഹത്യ ചെയ്യണം എന്ന തോന്നൽ മൂഡ് സ്വിങ്സ് ഉള്ളവരിൽ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

സ്ത്രീകളെ, നിങ്ങൾക്കായി സമയം മാറ്റിവയ്ക്കൂ, ആത്മവിശ്വാസം കെെവിടരുത് ; പ്രിയ വർ​ഗീസ് എഴുതുന്നു

ആത്മഹത്യാ പ്രവണതയും, എല്ലാ കാര്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി എപ്പോഴും ഒറ്റയ്ക്കിരിക്കുകയും ചെയ്യുന്ന അവസ്ഥ നമ്മുടെ പ്രിയപ്പെട്ടവരിൽ കാണുന്നു എങ്കിൽ അത് വളരെ ഗൗരവമായി എടുത്തു പരിഹരിക്കാൻ ശ്രമിക്കണം. ഇതിനെപ്പറ്റി പലപ്പോഴും മറ്റുള്ളവരോടു പറയാമോ എന്ന സംശയവും, സ്വയം നാണക്കേട് തോന്നുന്ന അവസ്ഥയുമൊക്കെ അവരിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മനഃശാസ്ത്ര ചികിത്സയായ Dialectical behaviour therapy (DBT) മൂഡ് സ്വിങ്സ് പരിഹരിക്കാൻ സഹായിക്കും.

ജീവിതശൈയിൽ മാറ്റങ്ങൾ അനിവാര്യം... 

●    ഉറങ്ങാൻ കിടക്കുന്ന സമയത്തിലും ഉണരുന്ന സമയത്തിലും കൃത്യത പാലിക്കാൻ ശ്രമിക്കാം 
●    കുറഞ്ഞത് ഏഴു മണിക്കൂർ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പാക്കാം. 
●    മെഡിറ്റേഷൻ, മൈൻഡ്ഫുൾനെസ്സ് എന്നിവ ശീലമാക്കുന്നത് മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും അമിതമായി നെഗറ്റീവ് ചിന്തകൾ ഒഴിവാക്കാനും സഹായിക്കും 
●    ദിവസേന സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി കുറിപ്പുകൾ എഴുതാൻ ശ്രമിക്കാം- ആ ദിവസം സംഭവിച്ച നല്ല കാര്യങ്ങളെക്കുറിച്ചും, വിഷാദ മൂഡിലേക്കു പോകാൻ കാരണമായവയെ തിരിച്ചറിയാനും ഇനി ഒഴിവാക്കാനും ഇങ്ങനെ എഴുതുന്നത് സഹായകരമാകും 
●    ഇഷ്ടമുള്ള പ്രവർത്തികൾക്കായി സമയം കണ്ടെത്തിയെ മതിയാവൂ 
●    പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക 

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

നിരന്തരമായുള്ള ശാരീരിക - മാനസിക പീഡനം അവളുടെ മനസ്സിനെ വിഷാദത്തിലേക്ക് കൊണ്ടുപോയി ; പ്രിയ വർ​ഗീസ് എഴുതുന്നു

Follow Us:
Download App:
  • android
  • ios