മഞ്ഞ് നീക്കം ചെയ്താണ് നായയ്ക്ക് ഓടിക്കളിക്കാനായി റേസിങ് ട്രാക്ക് ഒരുക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു.

വളര്‍ത്തുനായയ്ക്ക് ഓടികളിക്കാൻ വീട്ടില്‍ റേസിംഗ് ട്രാക്ക് ഒരുക്കി ദമ്പതികൾ. വീടിന് പിന്നിലുള്ള സ്ഥലമാണ് റേസിങ് ട്രാക്ക് ആക്കിമാറ്റിയത്. ശൈത്യകാലമായതിനാല്‍ മഞ്ഞുമൂടി കിടക്കുകയാണ്.

മഞ്ഞ് നീക്കം ചെയ്താണ് നായയ്ക്ക് ഓടിക്കളിക്കാനായി റേസിങ് ട്രാക്ക് ഒരുക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. ട്രാക്കിലൂടെ ആവേശത്തോടെ നായ ഓടുന്നതും വീഡിയോയില്‍ കാണാം.

 buitengebieden എന്ന ട്വിറ്റർ അക്കൗണ്ടിൽ വന്ന വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തതു. ഇത് മികച്ചൊരു ആശയമാണെന്നാണ് ചിലർ വീഡിയോയ്ക്ക് താഴേ കമന്റ് ചെയ്തിട്ടുള്ളത്.

Scroll to load tweet…