മൂന്നാമത് ജനിക്കാൻ പോകുന്നത് പെൺകുഞ്ഞ് ആണെന്ന് സന്തോഷിച്ചിരിക്കുകയായിരുന്നു 28കാരിയായ സാറ ഹീനയും വില്യം ഗോവനും. ​ഗർഭകാലത്ത് മൊത്തം എട്ട് സ്കാനുകൾ നടത്തി. ഈ എട്ട് മാസവും മൂന്ന് ഡോക്ടര്‍മാര്‍ നടത്തിയ സ്കാന്‍ റിപ്പോര്‍ട്ടുകളിൽ സാറയ്ക്ക് ജനിക്കാൻ പോകുന്നത് പെൺകുഞ്ഞ് ആണെന്നായിരുന്നു. 

സാറയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ നടത്തിയ സ്കാന്‍ റിപ്പോര്‍ട്ടിലാണ് പെൺകുഞ്ഞല്ല എന്നു കണ്ടെത്തുന്നത്. തുടക്കത്തിലെ സ്കാനുകൾ നടത്തിയിട്ടും സാറയ്ക്ക് ജനിക്കാൻ പോകുന്നത് ആണ്‍കുഞ്ഞാണ് ഒരു ഡോക്ടറും പറഞ്ഞില്ല. പിറക്കാൻ പോകുന്നത് പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോഴേ മകളുടെ വരവ് ആഘോഷിക്കാൻ വീട് മുഴുവനും പിങ്ക് നിറത്തില്‍ അലങ്കരിച്ച് കാത്തിരിക്കുകയായിരുന്നു സാറയും വില്യമും.

വടക്കന്‍ അയര്‍ലാന്റിലാണ് സംഭവം. രണ്ട് പെൺമക്കളോടും നിങ്ങൾക്കൊരു കുഞ്ഞ് അനുജത്തി വരാൻ പോവുകയാണെന്ന് സാറ പറഞ്ഞു. അവൾക്കായി അവർ പിങ്ക് ഉടുപ്പും പിങ്ക് ബ്ലാങ്കറ്റും എല്ലാം വാങ്ങിക്കുകയും ചെയ്തു. അവൾക്ക് ലൂണ എന്ന പേരുമിട്ടു.

പ്രസവിക്കാറായപ്പോഴാണ് ജനിക്കാൻ പോകുന്നത് ആൺകുഞ്ഞാണെന്ന് സോണോഗ്രാഫര്‍ പറയുന്നത്. ജനിക്കാൻ പോകുന്നത് മകനാണെന്ന് കേട്ടപ്പോൾ ആദ്യം ശരിക്കുമൊന്ന് ഞെട്ടിപോയി - സാറ പറഞ്ഞു.  അനുജത്തി വേണ്ട, അനിയൻ മതിയെന്ന് മൂത്ത മകൾ ഇടയ്ക്കൊക്ക പറയാറുണ്ടായിരുന്നുവെന്ന് ‌വില്യം പറയുന്നു. മകൻ മാക്സിന് ഇപ്പോൾ 12 മാസമായി. അവന്റെ സന്തോഷമാണ് ഞങ്ങളുടെയും സന്തോഷമെന്ന് സാറയും വില്യമും പറയുന്നു.