ഇവിടെ ഇതാ പരമ്പരാഗത വിവാഹ വേഷം ഉപേക്ഷിച്ച് വിവാഹച്ചടങ്ങില്‍ ട്രാക്ക് സ്യൂട്ട് ധരിച്ച് എത്തിയിരിക്കുകയാണ് വധൂവരന്മാര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ വൈറലാകുന്നത്. 

വിവാഹത്തെക്കുറിച്ച് വധൂവരന്മാര്‍ക്ക് നിറപ്പകിട്ടാര്‍ന്ന സ്വപ്‌നങ്ങളുണ്ടാകും. പ്രത്യേകിച്ച് വിവാഹ വസ്ത്രങ്ങളെപ്പറ്റി. വിവാഹച്ചടങ്ങുകൾക്ക് എത്തുന്ന ആളുകളുടെ ആദ്യ ശ്രദ്ധയും വധൂവരന്മാരുടെ വസ്ത്രങ്ങളിലാകും. 

പരമ്പരാഗത വേഷം ധരിച്ച് രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെയാണ് പലരും സങ്കല്‍പ്പിക്കുന്നത്. എന്നാല്‍ ഇവിടെ ഇതാ പരമ്പരാഗത വിവാഹ വേഷം ഉപേക്ഷിച്ച് വിവാഹച്ചടങ്ങില്‍ ട്രാക്ക് സ്യൂട്ട് ധരിച്ച് എത്തിയിരിക്കുകയാണ് ഒരു വധൂവരന്മാര്‍. 

ക്രോപ് ടോപ്പും ട്രാക്ക് പാന്‍റ്സും വെള്ള മൂടുപടവുമാണ് വധു ധരിച്ചത്. വരൻ ഒരു കറുത്ത ഹൂഡിയും പാന്‍റ്സ് സെറ്റും ധരിച്ചെത്തി. ഇരുവരും നൃത്തം ചെയ്താണ് തങ്ങളുടെ പ്രിയ ദിനം ആഘോഷിച്ചത്. സാറ ഗോൺസാലസ് എന്ന വീഡിയോഗ്രാഫറാണ് ഈ വധൂവരന്മാരുടെ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

View post on Instagram

Also Read: വിവാഹവസ്ത്രം വാങ്ങാൻ പോയപ്പോൾ 'ബോഡി ഷെയിമിംഗ്'; മാപ്പ് പറഞ്ഞ് സെലിബ്രിറ്റി ഡിസൈനർ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona