നഷ്ടപ്പെട്ട നായ്ക്കുട്ടിയെ തിരികെ ഉടമസ്ഥരുടെ അടുക്കലെത്തിച്ച് ടിക്ടോക് ദമ്പതികള്‍. ജോയ് പാട്രിക എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

ഒരു നായ്ക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറാലിയിരിക്കുന്നത്. നഷ്ടപ്പെട്ട നായ്ക്കുട്ടിയെ തിരികെ ഉടമസ്ഥരുടെ അടുക്കലെത്തിച്ച് ടിക്ടോക് ദമ്പതികള്‍. ജോയ് പാട്രിക എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

തന്റെ അടുത്ത സുഹൃത്തിനുണ്ടായ അനുഭവം ആണ് ജോയ് പാട്രിക പങ്കുവച്ചത്.അയർലണ്ടിലെ വിക്​ലോ പർവതത്തിൽ വച്ചാണ് ജോയ്​യുടെ സുഹൃത്തിന് തങ്ങളുടെ നായയെ നഷ്ടപ്പെട്ടത്. കൊടുംതണുപ്പിൽ വിറച്ചുകിടന്നിരുന്ന നായയെ കണ്ടെത്തിയത് ടിക്ടോക് ദമ്പതികളാണ്. 

10 കിലോമീറ്ററോളം നായ്ക്കുട്ടിയെ ചുമലിലേന്തി. പ്രാഥമിക ശുശ്രുഷകൾ നൽകിയ ശേഷമാണ് ഉടമസ്ഥരെ തേടി അന്വേഷണം ആരംഭിച്ചത്.യുവാവ് നായയെ ജാക്കറ്റ് കൊണ്ട് പൊതിഞ്ഞ് തോളിൽ ചുമന്ന് കൊണ്ട് നടക്കുന്നത് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം.

Scroll to load tweet…