Asianet News MalayalamAsianet News Malayalam

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞുമായി ദമ്പതികൾ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ; പിന്നീട് സംഭവിച്ചത്...

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ദമ്പതികൾ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട വെപ്രാളത്തിലാണ് അർധരാത്രിയിൽ കുഞ്ഞിന്‍റെ അച്ഛനമ്മമാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. 

Couple Runs To Police To Help Their Choking Baby
Author
Thiruvananthapuram, First Published Dec 30, 2019, 3:21 PM IST

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിക്കാനുള്ള വെപ്രാളത്തിൽ ദമ്പതികൾ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. എട്ടുമാസം പ്രായമുള്ള കുഞ്ഞ് ശ്വാസം കിട്ടാതെ പിടയുന്നത് കണ്ട വെപ്രാളത്തിലാണ് അർധരാത്രിയിൽ കുഞ്ഞിന്‍റെ അച്ഛനമ്മമാർ പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. 

ശ്വാസം കിട്ടാത പിടയുന്ന കുഞ്ഞുമായി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയ അച്ഛനമ്മമാരിൽ നിന്നും ഒരു പൊലീസ് ഉദ്യോഗസ്ഥൻ കുഞ്ഞിനെ വാങ്ങി. ശേഷം കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. ജാസൺ ലീ എന്ന സർജെന്റാണ് കുഞ്ഞിനെ വാങ്ങി പ്രഥമ ശുശ്രൂഷ നൽകിയത്.  പ്രഥമ ശുശ്രൂഷ നൽകിയതിന്  കുറച്ചു നിമിഷങ്ങൾക്ക് ശേഷം കുഞ്ഞിന്റെ തൊണ്ടയിൽ കുടുങ്ങിയ ഭക്ഷണം പുറത്തേക്കു തെറിച്ചു പോവുകയും ചെയ്തു. അതോടെ കുഞ്ഞ് സ്വാഭാവിക രീതിയിൽ ശ്വസിക്കാനും തുടങ്ങി. 

കുഞ്ഞുങ്ങളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ ചെയ്യേണ്ടുന്ന പ്രാഥമിക ചികിൽസയെക്കുറിച്ചുള്ള ഡെമോൺസ്ട്രേഷൻ കൂടി കാണിച്ച ശേഷമാണ് അവരെ സ്റ്റേഷനില്‍ നിന്നും മടക്കിയയച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios