കൊവിഡ് ആഗോളതലത്തില്‍ വ്യാപിച്ചതോടെ കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എന്ന നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. മിക്ക രാജ്യങ്ങളിലും ഈ നിര്‍ദ്ദേശം നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ട്വിറ്ററില്‍ ട്രെന്റാകുന്നത് വീട്ടിലിരുന്നുള്ള ജോലിയുടെ രസകരമായ നിമഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള മീമുകളാണ്. 

ചിലരാകട്ടെ ഈ നിമിഷത്തെ വീട്ടിലുള്ളവര്‍ക്കൊപ്പം ചെലവിടാനാകുമെന്ന് സന്തോഷത്തിലാണ്. മറ്റുള്ളവര്‍ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പവും. ഓമന മൃഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളില്‍ മുങ്ങിയിരിക്കുകയാണ് ട്വിറ്ററിപ്പോള്‍. അന്നേല്‍ പലരും തങ്ങളുടെ ഉടമകളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ ശല്യപ്പെടുത്തുന്നുവെന്നാണ് സ്‌നേഹത്തോടെയുള്ള പലരുടെയും പരിഭവം. 

എത്ര മണിക്കാണോ ജോലിക്ക് കയറേണ്ടത് ആ കൃത്യസമയത്തുതന്നെ വീട്ടിലിരുന്ന് ജോലി ആരംഭിക്കുക. വീടാണല്ലോ എന്നു കരുതി വൈകി ജോലിയില്‍ പ്രവേശിക്കുന്നത് മടികൂട്ടാനും പണികള്‍ ഇരട്ടിയാക്കാനും വഴിയൊരുക്കും. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്ന അതേ ഉത്തരവാദിത്വത്തോടെ ജോലി ചെയ്യു - തുടങ്ങിയ ടിപ്പുകളാണ് എല്ലാവരും നല്‍കുന്നത് എന്നാല്‍ യൂട്യൂബ് കാണുമ്‌പോള്‍ എങ്ങനെ ആലു ബജി കഴിക്കണമെന്ന ശരിക്കുമുള്ള ടിപ്പുകളെവിടെ എന്നാണ് ചിലര്‍ ചോദിക്കുന്നത്...