നിലവില്‍ നേരിയ ആശ്വാസമേകുന്ന വാര്‍ത്തയാണ് ദില്ലിയില്‍ നിന്ന് വരുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. ഒപ്പം തന്നെ ഇനി ദില്ലിയില്‍ ഓക്‌സിജന്‍- ഐസിയു കിടക്കകള്‍ എന്നിവയുടെ ക്ഷാമം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിക്കുന്നു

കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ കനത്ത തിരിച്ചടിയായിരുന്നു രാജ്യ തലസ്ഥാനമായ ദില്ലി നേരിട്ടത്. അനിയന്ത്രിതമാം വിധം രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലായി. ഓക്‌സിജന്‍ ദദൗര്‍ലഭ്യവും ഐസിയു കിടക്കകളുടെ അഭാവവും മൂലം മാത്രം ദില്ലിയില്‍ രോഗികള്‍ മരണത്തോട് കീഴടങ്ങുന്ന കാഴ്ച നാം കണ്ടു. 

എന്നാല്‍ നിലവില്‍ നേരിയ ആശ്വാസമേകുന്ന വാര്‍ത്തയാണ് ദില്ലിയില്‍ നിന്ന് വരുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത. ഒപ്പം തന്നെ ഇനി ദില്ലിയില്‍ ഓക്‌സിജന്‍- ഐസിയു കിടക്കകള്‍ എന്നിവയുടെ ക്ഷാമം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ അറിയിക്കുന്നു. 

രണ്ടാഴ്ച കൊണ്ട് 500 ഐസിയു കിടക്കകളാണ് സര്‍ക്കാര്‍ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ 1200 കിടക്കകള്‍ മെയ് 10നകം സജ്ജീകരിക്കുമെന്ന് നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതിലുള്‍പ്പെടുന്ന 500 കിടക്കകളാണ് ഇപ്പോള്‍ സജ്ജീകരിച്ചിരിക്കുന്നത്. 

'കൊവിഡ് കേസുകള്‍ ദില്ലിയില്‍ താഴ്ന്നുവരികയാണ്. ആളുകളുടെ സഹകരണത്തോടെ ലോക്ഡൗണ്‍ വിജയകരമായി തീര്‍ന്നിരിക്കുന്നു. ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളിലായി വര്‍ധിപ്പിക്കാന്‍ നമുക്കായി. ജിടിബി ആശുപത്രിയോട് ചേര്‍ന്ന് 500 ഐസിയു കിടക്കകള്‍ സജ്ജമാക്കാനും നമുക്ക് സാധിച്ചു'... മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പറയുന്നു. 

Also Read:- കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന...

ദില്ലിയിലെ ദുരന്തസമാനമായ സാഹചര്യത്തിന് അവസാനമായെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് ആരോഗ്യമേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലേക്ക് സര്‍ക്കാര്‍ കടന്നത്. പ്രതിദിനം 25,000 കേസുകള്‍ വരെയായിരുന്നു ദില്ലിയില്‍ ഏപ്രില്‍ അവസാന ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് പതിയെ താഴുന്ന സാഹചര്യമാണ് നിലവില്‍ കാണാനാകുന്നത്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona