ചാണകം കൊണ്ടുള്ള 'കേക്ക്' വിപണിയിലുണ്ടെന്ന വാര്‍ത്ത പങ്കുവയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സമര്‍ ഹലാന്‍കര്‍. ഇവിടെയൊന്നുമല്ല, അങ്ങ് അമേരിക്കയിലാണ് സംഭവം. കേക്ക് എന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കരുത്, ഇത് കഴിക്കാനുള്ള കേക്ക് അല്ല
നാട്ടിന്‍പുറങ്ങളില്‍ കൃഷിയാവശ്യങ്ങള്‍ക്കും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ചാണകം. എന്നാല്‍ അടുത്തിടെ ചാണകത്തെ മരുന്നാക്കി ചിത്രീകരിച്ചുകൊണ്ട് ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. ഇത് അശാസ്ത്രീയമാണെന്നും ഏത് രോഗത്തെ ഭേദമാക്കാനാണെങ്കിലും ഇത്തരം ചികിത്സകള്‍ നടത്തുന്നത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണെന്ന് വാദിച്ച് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു.
ഇതിനെല്ലാം ശേഷം, ഇപ്പോള്‍ ചാണകം കൊണ്ടുള്ള 'കേക്ക്' വിപണിയിലുണ്ടെന്ന വാര്‍ത്ത പങ്കുവയ്ക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ സമര്‍ ഹലാന്‍കര്‍. ഇവിടെയൊന്നുമല്ല, അങ്ങ് അമേരിക്കയിലാണ് സംഭവം. കേക്ക് എന്ന് കേള്‍ക്കുമ്പോള്‍ തെറ്റിദ്ധരിക്കരുത്, ഇത് കഴിക്കാനുള്ള കേക്ക് അല്ല.
'മതപരമായ ആവശ്യങ്ങള്‍ക്ക്' എന്ന് ചാണകക്കേക്കിന്റെ പാക്കറ്റിന് പുറത്ത് കൃത്യമായി എഴുതിയിട്ടുണ്ട്. 'ഇത് കഴിക്കാവുന്നതല്ല' എന്ന മുന്നറിയിപ്പും പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. അമേരിക്കയിലെ ന്യൂ ജഴ്‌സിയിലുള്ള ഒരു സ്റ്റോറിലാണത്രേ ചാണക 'കേക്ക്' വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
ഒരു പാക്കറ്റില്‍ പത്ത് ചാണകക്കേക്കാണ് ഉള്ളത്. കാഴ്ചയ്ക്ക് ബിസ്‌കറ്റ് പോലെ വട്ടത്തില്‍ പരന്നിരിക്കും ഇതും. തന്റെ ബന്ധുവാണ് അവിടെ നിന്ന് ഇതിന്റെ ചിത്രം തനിക്ക് അയച്ചുതന്നതെന്ന് സമര്‍ ട്വീറ്റില്‍ പറയുന്നു. നിരവധി പേരാണ് ചാണകക്കേക്കിനെ കുറിച്ച് ട്വിറ്ററില്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തതാകാം എന്നും, അല്ല അമേരിക്കയിലെ പശുക്കളുടെ തന്നെ ചാണകമാകാമെന്നും, കുക്കീസാണെന്ന് പറഞ്ഞ് വിദേശികളെ പറ്റിക്കുകയാണെന്നും, ആര്‍ക്കെങ്കിലും ഇത് കഴിക്കാന്‍ തോന്നിയാല്‍ അവരെ ഇതിന് അനുവദിക്കണമെന്നും തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
