മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. ഇവിടെ പഴയ ബസ് സ്റ്റാൻഡിന് അടുത്തായുള്ള കോളനിയാണിത്. ഞായറാഴ്ച രാവിലെയോടെ കോളനിയിലേക്ക് വെള്ളം കയറുകയായിരുന്നു. ഇതിനിടെ ഒഴുകിവന്ന മരത്തിലോ മറ്റോ അള്ളിപ്പിടിച്ച് എത്തിയതാണ് മുതല. കോളനിയിലുള്ള ആരോ വീടിന് മുകളില്‍ നിന്നായി പകര്‍ത്തിയതാണ് വീഡിയോ.
മഴ കനത്താല്‍ വെള്ളം കയറുന്ന അവസ്ഥയില്‍ തുടരുന്ന എത്രയോ ജനവാസമേഖലകളുണ്ട്. ഗ്രാമങ്ങളില്‍ ജലാശയങ്ങളില്‍ നിന്നാണ് വീടുകളിലേക്കും മറ്റും വെള്ളം കയറുന്നതെങ്കില്‍ നഗരങ്ങളില്‍ കൃത്യമായി ഓടയോ, വെള്ളം പോകാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് മൂലമാണ് വെള്ളക്കെട്ടുണ്ടാകുന്നത്.
ഒരുപക്ഷേ ഗ്രാമങ്ങളിലെക്കാള്‍ ദുസഹമാണ് നഗരങ്ങളിലെ വെള്ളക്കെട്ടുകള്‍ എന്നും പറയാം. വീടിന് പുറത്തേക്ക് ഒന്നിറങ്ങാൻ പോലുമാകാതെ, അകത്തുതന്നെ കുടുങ്ങിപ്പോകുന്നതിന് പുറമെ മലിനജലം കൊണ്ടുള്ള രോഗങ്ങളും അധികം കാണുന്നത് നഗരപ്രദേശങ്ങളിലാണ്.
ഇതിനെല്ലാം പുറമെയാണ് മഴക്കാലത്ത് വെള്ളക്കെട്ടിലൂടെ ഒഴുകിയെത്തുന്ന പാമ്പുകള്‍ അടക്കമുള്ള ജീവികളുടെ ശല്യം. അത്തരത്തിലൊരു വീഡിയോ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. മഴ പെയ്ത് വെള്ളം നിറഞ്ഞപ്പോള്‍ വീടുകള്‍ തിങ്ങിനില്‍ക്കുന്നൊരു കോളനിയില്‍ വന്നെത്തിയ മുതലയെ ആണ് ഇതില്‍ കാണുന്നത്.
മദ്ധ്യപ്രദേശിലെ ശിവപുരിയിലാണ് സംഭവം. ഇവിടെ പഴയ ബസ് സ്റ്റാൻഡിന് അടുത്തായുള്ള കോളനിയാണിത്. ഞായറാഴ്ച രാവിലെയോടെ കോളനിയിലേക്ക് വെള്ളം കയറുകയായിരുന്നു. ഇതിനിടെ ഒഴുകിവന്ന മരത്തിലോ മറ്റോ അള്ളിപ്പിടിച്ച് എത്തിയതാണ് മുതല. കോളനിയിലുള്ള ആരോ വീടിന് മുകളില്‍ നിന്നായി പകര്‍ത്തിയതാണ് വീഡിയോ.
കോളനിയില്‍ മുതല കയറിയത് ഇവര്‍ വൈകാതെ തന്നെ പൊലീസില്‍ അറിയിച്ചിരുന്നു. പൊലീസിന്‍റെ ഇടപെടലില്‍ 'മാധവ് നാഷണല്‍ പാര്‍ക്കി'ല്‍ നിന്നുള്ള സംഘം സ്ഥലത്തെത്തിയ ശേഷം ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മുതലയെ പിടികൂടി. എട്ട് അടിയോളം നീളം വരുന്ന, ആരോഗ്യവാനായ മുതലയായിരുന്നു ഇത്.
സമീപത്തെവിടെയോ ഉള്ള ജലാശയത്തില്‍ നിന്ന് വെള്ളമുയര്‍ന്നപ്പോള്‍ അബദ്ധത്തില്‍ ഒഴുകിയെത്തിയതാണിവിടെ. പിടികൂടിയ ശേഷം ഇതിനെ ശംഖ്യാ സാഗര്‍ തടാകത്തിലേക്ക് വിട്ടു.
വീഡിയോ കാണാം...
മഴക്കാലത്ത് ഇത്തരത്തില്‍ ചീങ്കണ്ണി, വമ്പൻ മത്സ്യങ്ങള്‍, പാമ്പുകളെല്ലാം വെള്ളക്കെട്ടിലൂടെ ഒഴുകി ജനവാസമേഖലകളിലെത്താനുള്ള സാധ്യതകളേറെയാണ്. അതിനാൽതന്നെ കനത്ത മഴയുള്ളപ്പോള്‍ വീടും പരിസരപ്രദേശങ്ങളുമെല്ലാം ഏറെ ജാഗ്രതയോടെ നിരീക്ഷിക്കുക. ഏതെങ്കിലും തരത്തിലുള്ള ജീവികളുടെയോ മൃഗങ്ങളുടെയോ സാന്നിധ്യം കണ്ടെത്തിയാൽ അവയെ സ്വയം കൈകാര്യം ചെയ്യാൻ ശ്രമിക്കാതെ അധികൃതരെ തന്നെ അറിയിക്കുക.
Also Read:- ചീങ്കണ്ണിയെ വിവാഹം ചെയ്ത് ഒരാള്‍; ഇതിന് പിന്നിലൊരു കാരണവുമുണ്ട്...
