Asianet News MalayalamAsianet News Malayalam

മുഖത്തെ കറുത്ത പാടുകള്‍ അകറ്റാൻ തൈര്; ഉപയോഗിക്കേണ്ടത് ഇങ്ങനെ...

മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളില്‍ ലഭിക്കുന്ന തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും. മുഖക്കുരുവിനെ തടയുകയും. കറുത്ത പാടുകളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ നോക്കുകയും ചെയ്യും.

curd face packs for dark spots azn
Author
First Published Feb 3, 2023, 10:15 AM IST

മുഖത്തെ കറുത്ത പാടുകള്‍ പലരെയും അലട്ടുന്ന ഒരു പ്രശ്നമാകാം. പല കാരണങ്ങള്‍ കൊണ്ടും ചര്‍മ്മത്തില്‍ ഇത്തരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകാം. ചിലരില്‍ മുഖക്കുരു പൂര്‍ണമായും നീങ്ങിയാലും പാടുകള്‍ നിലനില്‍ക്കും. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്താല്‍ കറുത്തപാട് അധികമാവുകയും ചെയ്യും. ചിലരില്‍ ചികിത്സ ഇല്ലാതെതന്നെ ഇത്തരം പാടുകള്‍ ഇല്ലാതാകും. 

മുഖത്തെ കറുത്തപാടുകള്‍ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ഒന്നാണ് നമ്മുടെ അടുക്കളകളില്‍ ലഭിക്കുന്ന തൈര്. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖക്കുരുവിനെ തടയുകയും, കറുത്ത പാടുകളെ അകറ്റുകയും, ചര്‍മ്മത്തിന്‍റെ നിറം മാറ്റത്തെ നോക്കുകയും ചെയ്യും. ഇതിനായി ആദ്യം രണ്ട് ടീസ്പൂൺ തൈരിൽ ഒരു ടീസ്പൂൺ തേനും നാരങ്ങാനീരും  ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന്  ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്ചയില്‍ രണ്ട് തവണ വരെയൊക്കെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. 

അതുപോലെ തന്നെ കടലമാവ്, തൈര്, മഞ്ഞൾപ്പൊടി ഇവ ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നതും കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഈ ഫേസ് പാക്ക് ആഴ്ചയിൽ മൂന്ന് തവണ വരെ ഇടാവുന്നതാണ്. 

തൈരും ഓട്‌സും കൊണ്ടുള്ള ഫേസ് പാക്കും ചർമ്മത്തെയും സുഷിരങ്ങളെയും ആഴത്തിൽ വൃത്തിയാക്കാനും കറുത്ത പാടുകളെ അകറ്റാനും ഫലപ്രദമാണ്. ഈ പാക്ക് തയ്യാറാക്കാനായി ആദ്യം രണ്ട് ടീസ്പൂൺ ഓട്സ് പൊടിയിൽ ഒരു ടീസ്പൂൺ തൈരും റോസ് വാട്ടറും ചേർത്ത്  പേസ്റ്റ് ഉണ്ടാക്കുക. ഇത് 10 മുതല്‍ 15 മിനിറ്റ് മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഓട്‌സ് കൊളാജൻ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും  സഹായിക്കുന്നു. 

അതുപോലെ വെള്ളരിക്ക- തൈര് ഫേസ് പാക്കും മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. ഇതിനായി അരച്ച വെള്ളരിക്കയും, തൈരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മുതല്‍ 20 മിനിറ്റിന് ശേഷം കഴുകി കളയാം. 

Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കുടിക്കാം ഈ 'സ്പെഷ്യല്‍' ചായ; അറിയാം മറ്റ് ഗുണങ്ങള്‍...

Follow Us:
Download App:
  • android
  • ios