ചെറിയ ഹോട്ടലുകള്‍ക്കെതിരെ മാത്രമല്ല പ്രമുഖ സ്ഥാപനങ്ങള്‍ക്കെതിരെയും ഭക്ഷ്യശൃംഖലകള്‍ക്കെതിരെയുമെല്ലാം ഇങ്ങനെ പരാതികള്‍ ഉയരാറുണ്ട്. 

പുറത്തുനിന്ന് ഭക്ഷണം വാങ്ങി കഴിക്കുമ്പോള്‍ മിക്കപ്പോഴും നമുക്ക് വീട്ടില്‍ നിന്ന് കഴിക്കുന്ന സംതൃപ്തി കിട്ടണമെന്നില്ല. പലപ്പോഴും ഹോട്ടല്‍ ഭക്ഷണത്തെ ചൊല്ലി ധാരാളം പരാതികളും ഇത്തരത്തില്‍ ഉയരാറുണ്ട്. ഭക്ഷണത്തിന്‍റെ ഗുണമേന്മ, ഭക്ഷണം തയ്യാറാക്കുന്നതിലെ ശുചിത്വം, ഭക്ഷണത്തിന്‍റെ അളവ് എന്നിങ്ങനെയുള്ള കാര്യങ്ങളെ ചൊല്ലിയാണ് അധികവും പരാതികള്‍ വരാറ്.

ചെറിയ ഹോട്ടലുകള്‍ക്കെതിരെ മാത്രമല്ല പ്രമുഖ സ്ഥാപനങ്ങള്‍ക്കെതിരെയും ഭക്ഷ്യശൃംഖലകള്‍ക്കെതിരെയുമെല്ലാം ഇങ്ങനെ പരാതികള്‍ ഉയരാറുണ്ട്. 

സമാനമായ രീതിയില്‍ ലോകമെമ്പാടും അറിയപ്പെടുന്ന ഭക്ഷ്യ ശൃംഖലയായ ടാകോ ബെല്ലിനെതിരെ വന്നൊരു പരാതിയും അതിനെ തുടര്‍ന്നുണ്ടായ നടപടിയുമാണിപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ടാകോ ബെല്ലില്‍ നിന്ന് വാങ്ങിയ റാപ്പിനകത്ത് ആവശ്യത്തിന് ഇറച്ചിയുണ്ടായിരുന്നില്ല എന്നാണ് കസ്റ്റമര്‍ പരാതിപ്പെട്ടിരുന്നത്. 

യുഎസില്‍ നിന്നുള്ള ഫ്രാങ്ക് സിരഗുസ എന്നയാളാണ് ന്യൂയോര്‍ക്ക് സിറ്റിയിലുള്ള കമ്പനി ഔട്ട്‍ലെറ്റിനെതിരെ നിയമപരമായി പരാതിയുമായി മുന്നോട്ട് പോയത്. ഏതാണ്ട് അഞ്ഞൂറ് രൂപയോളം കൊടുത്ത് ഇവിടെ നിന്നും വാങ്ങിയ മെക്സിക്കൻ പിസയില്‍ പരസ്യത്തില്‍ കാണിച്ചത് പോലെ, അത്രയും മീറ്റ് ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് കാണിച്ചാണ് ഫ്രാങ്ക് പരാതിപ്പെട്ടിരിക്കുന്നത്. 

പിസയുടെ കാര്യം മാത്രമല്ല, മെനുവിലുള്ള പല വിഭവങ്ങളും പരസ്യത്തില്‍ കാണിക്കുന്നത് ഇരട്ടിയാക്കിയാണെന്നും ഫ്രാങ്ക് തന്‍റെ പരാതിയില്‍ പറയുന്നു. പലരും പരസ്യം കണ്ട് കയ്യിലെ കാശ് കൊടുത്ത് ഭക്ഷണം വാങ്ങിക്കുമ്പോള്‍ വഞ്ചിക്കപ്പെടുകയാണ്, ഇക്കൂട്ടത്തില്‍ അത്ര വരുമാനമൊന്നുമില്ലാത്തവരും ഉള്‍പ്പെടുന്നുണ്ട്, അതിനാല്‍ ഈ വഞ്ചന അംഗീകരിക്കാനാകില്ല എന്നാണ് ഫ്രാങ്ക് പറയുന്നത്. 

ന്യൂയോര്‍ക്ക് ഔട്ട്‍ലെറ്റ് അതിന്‍റെ എല്ലാ കസ്റ്റമേഴ്സിനും നഷ്ടപരിഹാരം നല്‍കണമെന്നാണ് തുടര്‍ന്ന് ഫ്രാങ്ക് ആവശ്യപ്പെടുന്നത്. അങ്ങനെയെങ്കില്‍ കമ്പനി 41 കോടി രൂപയാണ് നല്‍കേണ്ടി വരികയെന്നും ഇദ്ദേഹം പറയുന്നു. അതേസമയം വിവാദത്തോട് മുഖം തിരിച്ച്, മൗനം തുടരുകയാണ് കമ്പനി. എന്നാല്‍ വ്യത്യസ്തമായ പരാതി വാര്‍ത്തകളില്‍ ഇടം നേടിയതോടെ കാര്യമായ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ ഉയരുന്നുമുണ്ട്.

Also Read:- പിസ ഇൻഫ്ളുവൻസര്‍ ആയി ജോലി, ശമ്പളം ലക്ഷങ്ങള്‍; ഈ ജോലി ഞങ്ങള്‍ക്ക് വേണമെന്ന് ആയിരങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo