വളര്‍ത്തുനായ്ക്കള്‍ക്ക് ഉടമസ്ഥരോടുള്ള ആത്മബന്ധവും സൗഹൃദവും നന്ദിയും സ്നേഹവുമെല്ലാം അളവറ്റത് തന്നെയാണ്. ഇതെല്ലാം കൃത്യമായി വരച്ചുകാട്ടുന്ന തരത്തിലുള്ള വീഡിയോകള്‍ മിക്കപ്പോഴും വൈറലായി കാണാറുണ്ട്. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായും വ്യത്യസ്തമായതുമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മൃഗങ്ങളുമായോ ജീവികളുമായോ ബന്ധപ്പെട്ട വീഡിയോകള്‍ക്കാണെങ്കില്‍ കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങളുടേത്.

ഇവയുടെ കളിയും കുസൃതികളും മനുഷ്യരോടുള്ള കരുതലും സ്നേഹവുമെല്ലാം എപ്പോഴും കാണാൻ കൗതുകവും സന്തോഷവും തോന്നിക്കുന്നത് തന്നെയാണ്. ഇക്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കാറുള്ളത് വളര്‍ത്തുനായ്ക്കളുടെ വീഡിയോകള്‍ക്കാണ്.

വളര്‍ത്തുനായ്ക്കള്‍ക്ക് ഉടമസ്ഥരോടുള്ള ആത്മബന്ധവും സൗഹൃദവും നന്ദിയും സ്നേഹവുമെല്ലാം അളവറ്റത് തന്നെയാണ്. ഇതെല്ലാം കൃത്യമായി വരച്ചുകാട്ടുന്ന തരത്തിലുള്ള വീഡിയോകള്‍ മിക്കപ്പോഴും വൈറലായി കാണാറുണ്ട്. 

സമാനമായ രീതിയിലുള്ളൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. വെറും സെക്കൻഡുകള്‍ മാത്രമേ ഈ വീഡിയോയ്ക്ക് ദൈര്‍ഘ്യമുള്ളൂ. പ്രസവിച്ച് അധികം ദിവസങ്ങള്‍ കഴിഞ്ഞിട്ടില്ലാത്ത കൊച്ചു പട്ടിക്കുഞ്ഞും അതിന്‍റെ ഉടമസ്ഥനും തമ്മിലുള്ള സ്നേഹോഷ്മളമായ നിമിഷങ്ങളാണ് വീഡിയോയില്‍ കാണുന്നത്. 

തറയില്‍ വിരിച്ച കാര്‍പെറ്റില്‍ കമഴ്ന്നുകിടക്കുകയാണ് ഇദ്ദേഹം. ഇദ്ദേഹത്തിനടുത്തേക്ക് മുഖം ഉയര്‍ത്തി കൊഞ്ചിക്കൊണ്ട് കാര്‍പെറ്റിലൂടെ നിരങ്ങിവരികയാണ് പട്ടിക്കുഞ്ഞ്. ഇദ്ദേഹത്തിന്‍റെ സ്നേഹപൂര്‍വമുള്ള ചുംബനത്തിന് വേണ്ടിയാണ് പാവം കുഞ്ഞിന്‍റെ വരവ്. 

ഇത് മനസിലാക്കി പട്ടിക്കുഞ്ഞിനെ ഉമ്മ വയ്ക്കുകയാണിദ്ദേഹം. നാക്ക് പുറത്തേക്ക് നീട്ടിയും വാലാട്ടിയുമെല്ലാം പട്ടിക്കുഞ്ഞ് തന്‍റെ സ്നേഹമത്രയും പ്രകടിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് പേരാണ് ഈ ചെറുവീഡിയോ രണ്ടേ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടുതീര്‍ത്തിരിക്കുന്നത്. നിരവധി പേര്‍ ഇത് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വളരെ ചെറിയൊരു ദൃശ്യമാണെങ്കില്‍ കൂടിയും വളര്‍ത്തുനായ്ക്കള്‍ക്ക് അവയുടെ ഉടമസ്ഥരോടുള്ള ഗാഢമായ ബന്ധത്തെ ലളിതമായി കാണിക്കുന്നതാണ് വീഡിയോ എന്നും മനസ് നിറയ്ക്കുന്ന രംഗമെന്നുമെല്ലാം ധാരാളം പേര്‍ കമന്‍റുകളില്‍ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. 

'ക്യൂട്ട്' വീഡിയോ കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- 'വര്‍ക്ക് ഫ്രം ഹോം ഇങ്ങനെ ആയാലെന്താ!'; യുവാവിന്‍റെ വീഡിയോ