കാലുകള്‍ നിലത്ത് തൊടാതെ 33 നിലകള്‍ കയറിയ യുവാവിന്‍റെ സൈക്കിള്‍ അഭ്യാസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  

കാലുകള്‍ നിലത്ത് തൊടാതെ പടികളിലൂടെ സൈക്കിള്‍ ഓടിക്കാന്‍ സാധിക്കുമോ? ഇവിടെയിതാ 33 നിലകള്‍ വെറും 30 മിനിറ്റിനുള്ളില്‍ കയറാന്‍ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഫ്രഞ്ച് സൈക്ലിസ്റ്റും മൗണ്ടെയ്ന്‍ ബൈക്കറുമായ ഒറേലിയന്‍ ഫോണ്ടെനോയ്.

കാലുകള്‍ നിലത്ത് തൊടാതെ 33 നിലകള്‍ കയറിയ യുവാവിന്‍റെ സൈക്കിള്‍ അഭ്യാസമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. വെറും 30 മിനിറ്റിനുള്ളിലാണ് ഫോണ്ടെനോയ് തന്റെ സൈക്കിളില്‍ ട്രിനിറ്റി ടവറിന്റെ 768 പടികള്‍ കയറിയത്.

ഇതിനിടെ ഒരു തവണ പോലും കാല്‍ നിലത്ത് തൊടാതെയാണ് സൈക്കിള്‍ ചവിട്ടി കയറ്റിയത്. റോയിറ്റേഴ്‌സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍, യൂട്യൂബ് അക്കൗണ്ടുകളില്‍ ഫോണ്ടെനോയുടെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു.

33-ാം നിലയിലെത്തിയതിന് ശേഷമാണ് ഫോണ്ടെനോയ് നിലത്ത് കാലുകള്‍ കുത്തിയത്. വീഡിയോ വൈറലായതോടെ ഫോണ്ടെനോയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. 

Also Read: കണ്ണുകെട്ടി ഒരു മിനിറ്റില്‍ പൊട്ടിച്ചത് 49 തേങ്ങകൾ; റെക്കോര്‍ഡ് നേടി യുവാവ്; വീഡിയോ വൈറല്‍...