‌57കാരനായ ജെയിംസ് സ്കോട്ടിന് നാല് വർഷം മുമ്പാണ് 1.5 ടൺ ഭാരമുള്ള ഗ്ലാസ് പെല്‍വിസ് ഭാഗത്ത് വീഴുകയും ​ഗുരുതരമായി പരിക്കേറ്റതും. ജനലിനും മറ്റും കണ്ണാടി പതിപ്പിക്കുന്നതായിരുന്നു ജെയിംസിന്റെ ജോലി. ജനലുകളിൽ ​ഗ്ലാസ് ഇടുന്നതായിരുന്നു ജെയിംസിന്റെ ജോലി. ജോലി സ്ഥലത്ത് വച്ചായിരുന്നു അപകടം.

അപകടത്തിൽ  അരക്കെട്ടിൽ നാല് പരിക്കുകളും നട്ടെല്ലിന്റെ അടിഭാഗത്ത് എല്ല് ഒടിയുകയും രണ്ട് കാലുകളിലും മുറിവുകളും ഉണ്ടായി. ആ സംഭവത്തിന് ശേഷം ജെയിംസിന് ലിം​ഗത്തിൽ കടുത്ത വേദന അനുഭവപ്പെടാൻ തുടങ്ങി. ലിം​ഗത്തിന്റെ വേദനയും പഴുപ്പും മാറ്റുന്നതിന് ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യണമെന്ന് പറഞ്ഞു. 

അങ്ങനെ ജെയിംസ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ജെയിംസിന് സ്ഥിരമായി ഉദ്ധാരണ പ്രശ്നം നേരിടേണ്ടി വന്നു. ഉദ്ധാരണത്തെ തുടര്‍ന്ന് സ്വയംഭോഗം ചെയ്യാനോ, ലൈംഗീകബന്ധത്തിലേര്‍പ്പെടാനോ കഴിയാത്ത സാഹചര്യമായെന്ന് ജെയിംസ് പറയുന്നു.

ഉദ്ധാരണമടങ്ങാത്തതിനാൽ അടിവസ്ത്രം ഇടാൻ പറ്റാതെ അവസ്ഥയിലാണെന്ന് അദ്ദേഹം പറയുന്നു. ബാലോർനോക്കിലെ ഗ്ലാസ്ഗോയിലാണ് ജെയിംസ് താമസിക്കുന്നത്. ഉദ്ധാരണമടങ്ങാത്തതിനാൽ ഡോക്ടർമാർ ലിം​ഗത്തിൽ രണ്ടാമതൊരു ശസ്ത്രിക്രിയ കൂടി ചെയ്യണമെന്ന് നിർദേശിച്ചു. അങ്ങനെ രണ്ടാമതും ഒരു ശസ്ത്രക്രിയ നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയയിൽ ലിം​ഗത്തിനുള്ളിൽ ഇരുമ്പ് ദണ്ഡ് പിടിപ്പിക്കുകയായിരുന്നു.

ആറ് മുതൽ എട്ട് ആഴ്ച വരെ ഇത് വ്രണമുണ്ടാകുമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. എനിക്കിപ്പോൾ ലിം​ഗത്തിന്റെ ഭാ​ഗത്ത് തൊടാനോ അടിവസ്ത്രം ഇടാനോ പറ്റുന്നില്ലെന്നും ജെയിംസ് പറയുന്നു. ലിം​ഗത്തിലെ വേദന മാറാൻ കുറച്ച് ദിവസമെടുക്കുമെന്നും അത് വരെ അദ്ദേഹം മരുന്നുകൾ മുടങ്ങാതെ കഴിക്കേണ്ടതുണ്ടെന്നും ഡോക്ടർമാർ പറയുന്നു.‌

ഉദ്ധാരണം (Erection)...

ലിംഗം (Penis) രക്തം നിറഞ്ഞു ദൃഢമാവുന്ന ഒരു ശാരീരിക പ്രതിഭാസമാണ് ഉദ്ധാരണം (Erection) എന്നറിയപ്പെടുന്നത്. മനഃശാസ്‌ത്രവിഷയകവും, സിരാവിഷയകവും ധമനീവിഷയകവുമായ ഒരു സങ്കീർണ്ണമായ പരസ്പര പ്രവർത്തനം മൂലമാണ് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും, ഇത് പുരുഷ ലൈംഗികതയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. പുരുഷന്മാരിലെ ലൈംഗിക ഉത്തേജനത്തിന്റെ ഒരു പ്രധാന ലക്ഷണം കൂടിയാണിത്. മത്തിഷ്ക്കത്തിലെ ലൈംഗിക ഉത്തേജനമാണ് ഇതിന്റെ കാരണം.

പലരിലും അതോടൊപ്പം ചെറിയ തോതിൽ വഴുവഴുപ്പുള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട്. ഇത് ലൈംഗികബന്ധത്തിന് ആവശ്യമായ ലൂബ്രിക്കന്റായും, യോനിയിലെ പിഎച്ച് ക്രമീകരിച്ചു ബീജങ്ങളുടെ നിലനിൽപ്പിനും സഹായിക്കുന്നു. ഈ സ്രവത്തിൽ ബീജങ്ങളും ഉണ്ടാകാറുണ്ട്. അതിനാൽ ഗർഭധാരണത്തിനും കാരണമാകുന്നു. ഇതിനു പുറമേ, മൂത്രസഞ്ചി നിറയുമ്പോഴും ഉദ്ധാരണം സംഭവിക്കാറുണ്ട്. ചില പുരുഷന്മാരിൽ, ഏതു സമയത്തും, സ്വമേധയാ ഉദ്ധാരണം നടക്കുമ്പോൾ, ചിലരിൽ ഇത് ഉറങ്ങുന്ന സമയത്തും അതിരാവിലെയും സംഭവിക്കുന്നു.