രാജ്യാന്തര ചലച്ചിത്രമേളയിലെ ചുവപ്പു പരവതാനിയിൽ തിളങ്ങി ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും പ്രിയങ്ക ചോപ്രയും.
രാജ്യാന്തര ചലച്ചിത്രമേളയിലെ ചുവപ്പു പരവതാനിയിൽ തിളങ്ങി ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും പ്രിയങ്ക ചോപ്രയും. ആദ്യമായാണ് പ്രിയങ്ക കാനിലെത്തുന്നത്. രണ്ട് വസ്ത്രങ്ങളിലാണ് പ്രിയങ്ക കാനില്‍ തിളങ്ങിയത്.
ആദ്യം ഒരു വെളള ഡ്രസ്സും രണ്ടാമത്തേത് കറുപ്പ് ഗൗണുമായിരുന്നു 36കാരി പ്രിയങ്ക അണിഞ്ഞത്. തലമുടി അഴിച്ചിട്ട് വളരെ ലൈറ്റ് മേക്കപ്പിലാണ് താരം എത്തിയത്. പ്രിയങ്ക തന്നെ നിരവധി ചത്രങ്ങളും തന്‍റെ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.



എഴുപത്തി രണ്ടാമത് കാന്‍ ഫിലിം ഫെസ്റ്റിലില്‍ ക്രീം ഗൗണ് ധരിച്ചാണ് ദീപിക പദുകോണ്‍ എത്തിയത്. കാനിൽ മൂന്നാം വട്ടമെത്തുന്ന ദീപികയുടെ സൗന്ദര്യത്തിനു മാറ്റുകൂട്ടിയതു ഡിസൈനർ പീറ്റര്‍ ടണ്‍ദാസാണ്. ഹെവി കാജല്‍ മേക്കപ്പും പോണി ടെയില്‍ ഹെയര്‍ സ്റ്റൈലും ദീപികയുടെ ഭംഗി കൂട്ടി.





മെറ്റ് ഗാലയിലെ റെഡ് കാര്‍പ്പെറ്റിലും ദീപികയുടെ വസ്ത്രധാരണം ശ്രദ്ധേയമായിരുന്നു. പിങ്ക് നിറത്തിലുളള ഗൗണാണു അണിഞ്ഞാണ് ദീപിക എത്തിയത്. ബാര്‍ബി ഡോളിനെ ഓര്‍മിപ്പിക്കുന്നതായിരുന്നു ദീപികയുടെ വേഷം. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ഷലീന നതാനിയായിരുന്നു അന്നത്തെ ദീപികയുടെ ലുക്കിന് പിന്നില്‍.
മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റില്‍ വസ്ത്രധാരണം കൊണ്ട് നിറയെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു പ്രിയങ്ക ചെയ്തത്. ലൂയിസ് കരോളിന്‍റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്.
