ഏറെ ആരാധകരുളള ബോളിവുഡ് താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരദമ്പതികളാണെന്നും പറയാം. 

ഏറെ ആരാധകരുളള ബോളിവുഡ് താരദമ്പതികളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങും. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരദമ്പതികളാണെന്നും പറയാം. ഇരുവരുടെയും ഡ്രസിങ് സ്റ്റൈലും ഫാഷന്‍ സെന്‍സും വേറെയാണെങ്കിലും ഇടയ്ക്കൊക്കെ രണ്ടാളും ഒരേ പോലുളളവയോ ഒരേ നിറത്തിലുളള വസ്ത്രങ്ങളോ ധരിക്കാറുണ്ട്. അതൊക്കെ ആരാധകര്‍ ഇരുംകൈയും നീട്ടി സ്വീകരിക്കാറുമുണ്ട്. ഇവരെന്താ ഇരട്ടകളോ എന്നും ആരാധകര്‍ ചോദിക്കുന്നു.

രണ്ടു തരത്തിലും ഫാഷന്‍ ടേസ്റ്റുകളാണെങ്കിലും രണ്ടുപേരും ഫാഷനിസ്റ്റുകളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ ദിവസം ഇരുവരുടെയും മറ്റൊരു പരീക്ഷണവും ഫാഷന്‍ലോകം കണ്ടു. ദീപികയുടെ പിറന്നാല്‍ ദിനം കൂടിയായ ഇന്നലെ എയര്‍പ്പോര്‍ട്ടില്‍ എത്തിയതാണ് ഇരുവരും. നീല നിറത്തിലുളള ഷര്‍ട്ടും ഓറഞ്ച് നിറത്തിലുള്ള കോട്ടുമാണ് ദീപിക ധരിച്ചത്. ഒപ്പം നീല നിറത്തിലുളള ആഗിള്‍ നാളത്തിലുള്ള പാന്‍സും.

 ഹെവി ലുക്കിലാണ് പിറന്നാളുകാരി എന്നാണ് ആരാധകരുടെ അഭിപ്രായം. അതേസമയം അതേപോലെയുള്ള നീല നിറത്തിലുളള ഷര്‍ട്ട് തന്നെയാണ് രണ്‍വീറും ധരിച്ചത്. എന്നാല്‍ ഹൈലൈറ്റ് രണ്‍വീറിന്‍റെ വലിയ കോട്ടാണ്. ബ്രൌണ്‍ നിറത്തിലുള്ള ചെക്കുളള കോട്ടാണ് താരം ധരിച്ചത്. രണ്‍വീറിന്‍റെ വസ്ത്രത്തിനു ചെറിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.