അഭിനയം കൊണ്ടുമാത്രമല്ല സ്റ്റൈൽ സ്റ്റേറ്റ്മെന്റസ് കൊണ്ടും ബോളിവുഡ് നടി ദീപിക പദുകോൺ‌ ആരാധകരുടെ മനം കവരാറുണ്ട്. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്ന ദീപികയുടെ ഓരോ ലുക്കും വേഷവും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകാറുമുണ്ട്. 

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ ദീപിക പങ്കുവച്ച ഒരു പോസ്റ്റും അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്. തന്‍റെ രാജസ്ഥാന്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചിത്രത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ഓവര്‍ കോട്ടാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. 

 

ഗ്രേ നിറത്തില്‍ ചെക്കുകളുള്ള കമ്പിളിയുടെ കോട്ടാണ് താരം ധരിച്ചിരിക്കുന്നത്. കണ്ടാല്‍ വളരെ സിംപിളായി തോന്നും. എന്നാല്‍ ഈ കോട്ടിന്‍റെ വില 2,14,854 രൂപയാണ്. 

 

അടുത്തിടെ ഭർത്താവ് രൺവീർ സിങ്ങിനൊപ്പം മുംബൈ വിമാനത്താവളത്തില്‍ എത്തിയ ദീപികയുടെ ലുക്കും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സാറായുടെ കോ-ഓർഡ് സെറ്റ് ആയിരുന്നു അന്ന് താരം ധരിച്ചത്. സെറ്റിനോടൊപ്പം ബ്രൗൺ നിറത്തിലുള്ള കാഷ്മീർ ലബ്രോ ഓവർകോട്ടും താരം ധരിച്ചിരുന്നു. 4.46 ലക്ഷം രൂപയാണ് ഈ  കോട്ടിന്‍റെ വില. 

Also Read: കിടിലന്‍ ലുക്കില്‍ ദീപിക പദുകോണ്‍; വില 10 ലക്ഷം രൂപ!