തന്‍റെ പുതിയ സിനിമ റിലീസായിട്ടും ഛപാക്കിന്റെ പ്രചാരണത്തിനായി ഓട്ടത്തിലാണ് ബോളിവുഡ് നടി ദീപിക പദുകോണ്‍. അതുകൊണ്ടുതന്നെ ഫാഷനിസ്റ്റകളും ദീപികയുടെ പുറകെയാണ്. ധാരാളം ആരാധകരുള്ള  ദീപിക വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്നയാളുമാണ്.  ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്. 

മുംബൈ പ്രസ് ക്ലബിൽ നടന്ന ഫൊട്ടോഗ്രഫർമാരുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ദീപികയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മഞ്ഞ നിറത്തിലുള്ള ട്രഡീഷനൽ സ്റ്റൈൽ സല്‍വാറിലായിരുന്നു  ദീപിക എത്തിയത്. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയാണ് ഇത് ഡിസൈന്‍ ചെയ്തത്.

 

ഗോൾഡൻ ഷെൽ വർക്കുകളായിരുന്നു ഇതിന്‍റെ ഹൈലൈറ്റ്. ബൺ സ്റ്റൈലിൽ തലമുടി കെട്ടിവച്ച് ദീപികയുടെ വലിയ കമ്മലുകളാണ് എല്ലാവരും ശ്രദ്ധിച്ചത്.