ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നായ മെറ്റ് ഗാലയില്‍ ഇത്തവണ വസ്ത്രത്തിലെ വ്യത്യസ്തത കൊണ്ട് പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും ശ്രദ്ധ നേടിയിരുന്നു.  ലൂയിസ് കരോളിന്‍റെ ആലീസ് ഇന്‍ വണ്ടര്‍ലാന്‍റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്. സാക് പോസണ്‍ ഒരുക്കിയ പിങ്ക് ഗൗണില്‍ ബാര്‍ബി ഡോള്‍ ലുക്കിലാണ് ദീപികയെത്തിയത്. മെറ്റ് ഗാലയ്ക്ക് വേണ്ടി ഒരുങ്ങുന്ന ദീപികയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്. ദീപികയുടെ മുടി ഒരുക്കിയിരിക്കുന്നത് ഹെയര്‍ സ്റ്റൈലിസ്റ്റ് ഗബ്രിയേല്‍ ജോര്‍ജിയോയാണ്. മേക്കോവര്‍ നടത്തിയതാകട്ടെ സന്ധ്യ ശേഖറും.