ധാരാളം ആരാധകരുള്ള ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ദീപിക പദുകോണ്‍ എപ്പോഴും വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാറുണ്ട്. ദീപികയുടെ പരീക്ഷണങ്ങള്‍ പലതും ഫാഷന്‍ ലോകത്ത് കയ്യടി നേടാറുമുണ്ട്. 

 

കഴിഞ്ഞ ദിവസം തന്‍റെ പുതിയ സിനിമയുടെ പ്രെമോഷന് വേണ്ടി എത്തിയ ദീപികയുടെ സാരിയും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റി. ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയുടെ സാരിയാണ് ദീപിക ധരിച്ചത്. 

പല വര്‍ണ്ണത്തിലുളള ഹാന്‍ഡ് പെയ്ന്‍റഡ് സാരിയാണ് ദീപിക ധരിച്ചത്. ഒപ്പം നീളത്തിലുളള കല്ല് വെച്ച കമ്മലും കൈ നിറയെ വളകള്‍. അതീവ സുന്ദരിയായി താരം മാറുകയായിരുന്നു.

 

 

എന്നാല്‍ കഴുത്തിന് പിന്നിലെ ദീപികയുടെ 'RK' ടാറ്റൂ എവിടെ എന്നാണ് ഒരു വിഭാഗം ആളുകള്‍ക്ക് അറിയേണ്ടത്.

 

 

രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്ന സമയത്താണ് താരം ആ ആര്‍കെ ടാറ്റൂ ചെയ്തത്. പിന്നീട് ഇവര്‍ വേര്‍പിരിയുകയും ദീപിക രണ്‍വീര്‍ സിങിനെ പ്രണയിച്ച് വിവാഹം കഴിക്കുകയുമായിരുന്നു.