യോഗ ദിനത്തില്‍ ദീപിക പദുകോണ്‍ പങ്കുവച്ചൊരു ഫോട്ടോയും അതിന് കിട്ടിയ കമന്‍റുകളുമാണ് ഏറെ ശ്രദ്ധേയമാകുന്നത്.  ഫോട്ടോയില്‍ കാണുന്ന യോഗ പോസ് ഏതാണെന്ന് പറയാമോ എന്നായിരുന്നു ദീപികയുടെ ചോദ്യം.  

ഇക്കഴിഞ്ഞ ദിവസം, ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ചതാണ്. യോഗ പരിശീലിക്കുന്നവരും യോഗയോട് താല്‍പര്യമുള്ളവരുമെല്ലാം യോഗയുടെ പ്രാധാന്യത്തെയും അതിന്‍റെ ഗുണങ്ങളെയും പറ്റിയെല്ലാം ഏറെ ബോധവത്കരണം നടത്തുന്നതിന് മുൻകയ്യെടുക്കുന്ന ദിവസം.

ഒരുപാട് സെലിബ്രിറ്റികളും പതിവായ യോഗ പരിശീലനത്തിലേര്‍പ്പെടുന്നവരാണ്. പ്രത്യേകിച്ച് സിനിമാതാരങ്ങള്‍. ഇവരില്‍ ഭൂരിഭാഗം പേരും യോഗയെ കുറിച്ചുള്ള വിശേഷങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രമിക്കാറുമുണ്ട്.

അത്തരത്തില്‍ യോഗ ദിനത്തില്‍ ദീപിക പദുകോണ്‍ പങ്കുവച്ചൊരു ഫോട്ടോയും അതിന് കിട്ടിയ കമന്‍റുകളുമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഫോട്ടോയില്‍ കാണുന്ന യോഗ പോസ് ഏതാണെന്ന് പറയാമോ എന്നായിരുന്നു ദീപികയുടെ ചോദ്യം.

എന്നാല്‍ ഇതിന് ലഭിച്ച ഉത്തരങ്ങള്‍ ആണ് രസകരം. പട്ടിക്കുഞ്ഞുങ്ങളുടെ പോസല്ലേ ഇത് എന്നായിരുന്നു ആലിയ ഭട്ടിന്‍റെ കമന്‍റ്. ഇതിന് പിന്നാലെ നടൻ ഗുല്‍ഷൻ ദേവയ്യയും രസകരമായ കമന്‍റുമായി എത്തി. 'നൈസ് വാള്‍പേപ്പര്‍' എന്നായിരുന്നു ഗുല്‍ഷന്‍റെ കമന്‍റ്. 

കിടക്കയ്ക്ക് താഴെ സ്ലിപ്പര്‍സ് തൂക്കിയിട്ടിരിക്കുന്നതല്ലേ എന്നായിരുന്നു ആര്‍ജെ അഭിനവിന്‍റെ കമന്‍റ്. കബോര്‍ഡിന്‍റെ താഴെയായി വീണുപോയ കമ്മല്‍ തിരയുന്നതല്ലേ, ഓ മനസിലായല്ലോ എന്ന് നടൻ ഫഅരെഡി ദാരുവാല. 

സെലിബ്രിറ്റികളെ കൂടാതെ ദീപികയുടെ ആരാധകരും ഫോട്ടോയ്ക്ക് തമാശ കമന്‍റുകളിട്ടിരുന്നു. ഗോവൻ ട്രിപ്പ് പോകാൻ അച്ഛനമ്മമാരുടെ കാലില്‍ വീണ് സമ്മതം ചോദിക്കുന്ന പോസല്ലേ ഇതെന്ന് തുടങ്ങി പല കമന്‍റുകളും ലൈക്കുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനിടെ ചില അശ്ലീല കമന്‍റുകള്‍ അലോസരമുണ്ടാക്കുകയും ചെയ്തിരിക്കുന്നു. 

ദീപികയുടെ ഇൻസ്റ്റ പോസ്റ്റും കമന്‍റ്സും...

View post on Instagram

യോഗ ദിനത്തില്‍ ശില്‍പ ഷെട്ടി, മലൈക അറോറ അടക്കം പല താരങ്ങളും വീഡിയോകളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. നിരവധി താരങ്ങളാണ് വര്‍ഷങ്ങളായി യോഗ പരിശീലിക്കുന്നത്.

Also Read:- ദിവസവും യോ​ഗ ചെയ്താൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News