ചുവപ്പിൽ ഗോൾഡൻ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി. ബോർഡർ പൂർണമായും ഗോൾഡൻ നിറത്തിന്റെ ഭംഗിയില്‍ നിറഞ്ഞു. ബ്ലൗസിലും ഗോൾഡൻ എംബ്രോയ്ഡറി ഉണ്ടായിരുന്നു. 

മുകേഷ് അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെ വിവാഹനിശ്ചയത്തിന് നിരവധി ബോളിവുഡ് താരങ്ങൾ എത്തിയിരുന്നു. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, സാറ അലി ഖാൻ, ജാൻവി കപൂർ എന്നിങ്ങനെ ബോളിലുഡിലെ മിക്ക താരങ്ങളും അംബാനിയുടെ വസതിയായ ആന്റീലിയയിൽ എത്തിയിരുന്നു. അതില്‍ ഏറെ ശ്രദ്ധ നേടിയ താരദമ്പതികളാണ് ദീപിക പദുക്കോൺ- രൺവീർ സിങ്. ചുവപ്പ് സാരിയിൽ ദീപിക തിളങ്ങിയപ്പോള്‍ കറുപ്പ് ഷെർവാണിയാണ് രണ്‍വീര്‍ ധരിച്ചത്. 

ചുവപ്പിൽ ഗോൾഡൻ എംബ്രോയ്ഡറി ചേരുന്നതായിരുന്നു ദീപികയുടെ സാരി. ബോർഡർ പൂർണമായും ഗോൾഡൻ നിറത്തിന്റെ ഭംഗിയില്‍ നിറഞ്ഞു. ബ്ലൗസിലും ഗോൾഡൻ എംബ്രോയ്ഡറി ഉണ്ടായിരുന്നു. സെലിബ്രിറ്റി ഡിസൈനർ കരൺ തോറാനിയാണ് ഈ ഷീർ സിൽക് സാരി ഒരുക്കിയത്. 1.4 ലക്ഷം രൂപയാണ് സാരിയുടെ വില. സിന്ദൂരി താഷി സാരിയെന്നാണ് കരണ്‍ ഈ സാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്.

View post on Instagram

വലിപ്പമുള്ള മരതകക്കല്ല് പതിപ്പിച്ച കമ്മലാണ് സാരിയോടൊപ്പം ദീപികയണിഞ്ഞിരുന്നത്. പേള്‍ ചോക്കറും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ബണ്‍ ഹെയര്‍സ്റ്റൈലാണ് ഇതിനൊപ്പം ദീപിക തിരഞ്ഞെടുത്തത്. ഗ്ലോ മേക്കപ്പും കൂടിയായപ്പോള്‍ ദീപികയുടെ ലുക്ക് കംപ്ലീറ്റായി. 

View post on Instagram

അതേസമയം, രാജസ്ഥാനില്‍നിന്നുള്ള വ്യവസായിയും എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ഉടമയുമായ വീരേന്‍ മര്‍ച്ചന്റിന്റെയും ഷൈല മര്‍ച്ചന്റിന്റെയും മകളായ രാധിക മെർച്ചന്‍റുമായുള്ള ആനന്ദ് അംബാനിയുടെ വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അക്കൂട്ടത്തില്‍ ആനന്ദിനും രാധികയ്ക്കുമായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും നൃത്തം ചെയ്യുന്ന വീഡിയോയും ശ്രദ്ധ നേടി. 

ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്. യു‌എസ്‌എയിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠനം പൂർത്തിയാക്കിയ അനന്ത് നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്‌ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വെഞ്ചേഴ്സിന്റെയും ബോർഡ് അംഗവുമായിരുന്നു ആനന്ദ്.

Also Read: മകന്‍ പിറന്നിട്ട് അഞ്ച് മാസം; 'കോക്കോമെലണ്‍' കേക്ക് മുറിച്ച് ആഘോഷിച്ച് സോനം കപൂര്‍