രിജുത ഘോഷ് ഡേബ് എന്ന യുവതിയാണ് ദീപികയുമായുള്ള മുഖസാദൃശ്യത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ശ്രദ്ധേയയായിരിക്കുന്നത്. ദീപികയുടെ കണ്ണുകളും മൂക്കും മുടിയും അടക്കം ധാരാളം സാമ്യതകള്‍ രിജുതയ്ക്കുണ്ട്. 

സെലിബ്രിറ്റികളുടെ മുഖസാമ്യതയുള്ള പലരും ഇതിന്‍റെ പേരില്‍ പിന്നീട് പ്രശസ്തരായിട്ടുണ്ട്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയിലാണ് ഇവര്‍ താരങ്ങളായി ആഘോഷിക്കപ്പെടാറ്. അത്തരത്തില്‍ ബോളിവുഡ് നടി ദീപിക പദുകോണിന്‍റെ ( Deepika Padukone ) മുഖസാമ്യതയുള്ള ഒരു യുവതിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കപ്പെടുന്നത്. 

രിജുത ഘോഷ് ഡേബ് ( Deepika Padukone Lookalike ) എന്ന യുവതിയാണ് ദീപികയുമായുള്ള മുഖസാദൃശ്യത്തിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ശ്രദ്ധേയയായിരിക്കുന്നത്. ദീപികയുടെ ( Deepika Padukone ) കണ്ണുകളും മൂക്കും മുടിയും അടക്കം ധാരാളം സാമ്യതകള്‍ രിജുതയ്ക്കുണ്ട്. 

View post on Instagram

രിജുതയുടെ ഇൻസ്റ്റഗ്രാം പേജിലെ ഫോട്ടോകള്‍ക്കെല്ലാം ലഭിക്കുന്ന കമന്‍റുകള്‍ ഇക്കാര്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്. അധികം മേക്കപ്പില്ലാതെ തന്നെ രിജുത ദീപികയെ പോലിരിക്കുന്നുവെന്നാണ് ( Deepika Padukone Lookalike ) മിക്കവരുടെയും അഭിപ്രായം. 

View post on Instagram

നേരത്തേ ബോളിവുഡ് നടി ആലിയ ഭട്ടുമായുള്ള മുഖസാദ്യശ്യത്തിന്‍റെ പേരില്‍ സെലെസ്റ്റി ബൈരഗേ എന്ന യുവതിയും ഇതേ രീതിയില്‍ സോഷ്യല്‍ മീഡിയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

View post on Instagram

ഇവര്‍ക്ക് പിന്നീട് ടിവി ഷോയിലും അവസരം ലഭിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇവര്‍ക്ക് ധാരാളം ആരാധകരെയും ലഭിച്ചു.

Also Read:- ട്രംപിന്റെ മുഖസാദൃശ്യവുമായി കടുത്ത ലഹരിയടങ്ങിയ ഗുളിക...