നിരവധി ആളുകളാണ് ട്വിറ്ററില്‍ ഡെമിയുടെ പാരീസ് ഫാഷന്‍ വീക്ക് ചിത്രങ്ങള്‍ക്കൊപ്പം അവരുടെ പഴയ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് അത്ഭുതം പങ്കുവയ്ക്കുന്നത്. പഴയ ചിത്രങ്ങളും പുതിയവയും താരതമ്യപ്പെടുത്തുമ്പോള്‍ സാരമായ വ്യത്യാസവും കാണുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രസഹ്യമെന്നത് വ്യക്തമല്ല

പ്രമുഖ അമേരിക്കന്‍ നടിയും നിര്‍മ്മാതാവുമായ ഡെമി മൂറിന്റെ പുതിയ ഫോട്ടോകള്‍ ട്വിറ്ററില്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. പാരീസ് ഫാഷന്‍ വീക്കില്‍ 'ഫെന്‍ഡി' എന്ന ഫാഷന്‍ കമ്പനിക്ക് വേണ്ടിയാണ് വ്യത്യസ്തമായ ലുക്കില്‍ ഡെമി മൂര്‍ എത്തിയത്. 

ഓഫ് ഷോള്‍ഡര്‍ സില്‍ക് സ്യൂട്ടും സ്‌റ്റേറ്റ്‌മെന്റ് ഇയര്‍ റിംഗ്‌സും ധരിച്ചെത്തിയ ഡെമിയുടെ മുഖം പക്ഷേ ആരാധകര്‍ക്ക് 'ആഘാത'മാണ് സമ്മാനിച്ചതെന്നാണ് സംസാരം. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പ്ലാസ്റ്റിക് സര്‍ജറിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഡെമി, വീണ്ടുമൊരു പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായി എന്നാണ് ഇതോടെ ആരാധകലോകം വിലയിരുത്തുന്നത്. 

Scroll to load tweet…

നിരവധി ആളുകളാണ് ട്വിറ്ററില്‍ ഡെമിയുടെ പാരീസ് ഫാഷന്‍ വീക്ക് ചിത്രങ്ങള്‍ക്കൊപ്പം അവരുടെ പഴയ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് അത്ഭുതം പങ്കുവയ്ക്കുന്നത്. പഴയ ചിത്രങ്ങളും പുതിയവയും താരതമ്യപ്പെടുത്തുമ്പോള്‍ സാരമായ വ്യത്യാസവും കാണുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ രസഹ്യമെന്നത് വ്യക്തമല്ല. 

Scroll to load tweet…

അമ്പത്തിയെട്ടുകാരിയായ ഡെമി നേരത്തേ താന്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയയായിട്ടുണ്ടെന്നും എന്നാല്‍ അത് മുഖത്തല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആളുകള്‍ വ്യാപകമായി തന്നോട് ഇതെക്കുറിച്ച് ചോദിക്കുന്നതിലെ അസ്വസ്ഥതയും ഡെമി പരസ്യമായി പങ്കുവച്ചിട്ടുണ്ട്. എന്തായാലും പുതിയ വിവാദങ്ങളില്‍ ഇതുവരെ ഡെമി തന്റെ വിശദീകരണം അറിയിച്ചിട്ടില്ല.

Also Read:- 'നിങ്ങളെക്കാണാൻ ഒരു പ്രേതത്തെപ്പോലുണ്ട്', കനലിലേക്ക് മുഖമടച്ചുവീണു പൊള്ളലേറ്റ ടീച്ചറോട് ഒരാൾ പറഞ്ഞതിങ്ങനെ...