തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ താരന്‍ അകറ്റാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. അത്തരത്തില്‍ തൈര് കൊണ്ടുള്ള ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം.

തലമുടി കൊഴിച്ചിലാണോ നിങ്ങളുടെ പരാതി? എങ്കില്‍ അതിനുള്ള പോംവഴി നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. തൈര് കൊണ്ടുള്ള ഹെയര്‍ മാസ്ക്കുകള്‍ താരന്‍ അകറ്റാനും മുടി കൊഴിച്ചില്‍ തടയാനും സഹായിക്കും. അത്തരത്തില്‍ തൈര് കൊണ്ടുള്ള ചില ഹെയര്‍ മാസ്കുകളെ പരിചയപ്പെടാം. 

തൈര്- തേന്‍

അര കപ്പ് തൈരിനൊപ്പം ഒരു ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് തലമുടിയില്‍ പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. 

തൈര്- മുട്ട

ഒരു കപ്പ് തൈര്, ഒരു മുട്ടയുടെ വെള്ള, രണ്ട് ടീസ്പൂൺ ഒലീവ് ഓയിൽ എന്നിവ മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടി 20 മിനിറ്റിനുശേഷം കഴുകാം. 

തൈര്- ഉലുവ

തലേ ദിവസം കുതിർത്തു വെച്ച ഉലുവയും ഒരു കപ്പ് തൈരും വെള്ളവും ചേർത്ത് നന്നായി യോജിപ്പിക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ നന്നായി പുരട്ടാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തൈര്- പഴം

ഒരു പഴം ഉടച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ ഒലീവ് ഓയിൽ മിക്സ് ചെയ്തു പേസ്റ്റ് രൂപത്തിലാക്കാം. ശേഷം ഇതിലേയ്ക്ക് ഒരു സ്പൂൺ തൈരും കൂടി ചേർത്ത് ഇളക്കാം. ഇനി ഈ മിശ്രിതം തലയിൽ നന്നായി തേച്ചു പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. 

തൈര്- കടലമാവ്- ഒലീവ് ഓയില്‍ 

ഒരു കപ്പ് തൈര്, രണ്ട് ടേബിള്‍സ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ തുടങ്ങിയവ മിശ്രിതമാക്കി തലയിൽ തേച്ചു പിടിപ്പിക്കാം. 

Also read: ഷുഗര്‍ കൂടുതലാണോ? പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ കഴിക്കാവുന്ന സ്നാക്സ്

youtubevideo