Asianet News MalayalamAsianet News Malayalam

കറുപ്പില്‍ തിളങ്ങി ദിയയും അശ്വിനും; അമ്മൂമ്മയും അപ്പച്ചിയും വരെ ഡാൻസ്, വൈറലായി സംഗീത് നൈറ്റ് വീഡിയോ

തിരുവനന്തപുരത്ത് ഒരു നക്ഷത്ര ഹോട്ടലിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലാണ് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
 

diya krishna ashwin sangeeth night video
Author
First Published Sep 7, 2024, 3:15 PM IST | Last Updated Sep 7, 2024, 3:15 PM IST

മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. രണ്ട് ദിവസം മുമ്പായിരുന്നു നടന്‍റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടെ വിവാഹം. അശ്വിൻ ഗണേഷാണ് ദിയ കൃഷ്ണയുടെ ഭർത്താവ്. രണ്ട് വർഷത്തെ പ്രണയത്തിന് ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. തിരുവനന്തപുരത്ത് ഒരു നക്ഷത്ര ഹോട്ടലിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുന്നിലാണ് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. പൊതുവിൽ താരപുത്രികളുടെ വിവാഹത്തിന് കണ്ടുവരുന്ന ആർഭാ​ടങ്ങൾ ഒന്നും തന്നെ ദിയയുടെ വിവാഹത്തിന് ഇല്ലായിരുന്നു. എന്നാല്‍ വിവാഹത്തിന് മുമ്പ് തകർപ്പൻ സംഗീത് നിശയാണ് ഇവര്‍ നടത്തിയത്.

ദിയയുടെ അമ്മൂമ്മയും അപ്പൂപ്പനും അപ്പച്ചിയും വരെ ഡാൻസ് ചെയ്യുന്നതിന്‍റെ വീഡിയോ ദിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വധുവിനും വരനും ബ്ലാക്ക് ആയിരുന്നു ഡ്രസ്സ് കോഡ്. കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ പച്ച നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചത്. ദിവസങ്ങൾക്കു മുൻപേ പ്രായം ചെന്ന മുത്തശ്ശനെയും മുത്തശ്ശിയെയും അപ്പച്ചിയെയും എല്ലാം നൃത്തം പഠിപ്പിക്കുന്ന അഹാനയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

 

 

അതേസമയം വിവാഹത്തിന് ഏറ്റവും കൂടുതല്‍ തിളങ്ങിയത് അഹാനയും ഇഷാനിയും ഹന്‍സികയുമായിരുന്നു. കാഞ്ചിപുരം പട്ടുസാരിയില്‍ വധുവിന്‍റെ ലുക്കിലാണ് അഹാന എത്തിയത്. പിങ്ക് നിറത്തിലുള്ള ധാവണിയിലായിരുന്നു ഇഷാനിയും ഹന്‍സികയും തിളങ്ങിയത്. 


 

 

Also read: കഴുത്തിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍

Latest Videos
Follow Us:
Download App:
  • android
  • ios