ഒരു തെരുവുനായയെ ഉപദ്രവിക്കാന്‍ പോയ യുവാവിന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ പഴയ വീഡിയോ വീണ്ടും തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഒരു ബീച്ചിലാണ് സംഭവം നടക്കുന്നത്. തെരുവുനായയെ കണ്ട് ഓടി ചെല്ലുകയാണ് യുവാവ്. ഒരു താമശയ്ക്ക് അതിനെ ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് നായയുടെ അടുത്തേയ്ക്ക് ഓടിയത്. എന്നാല്‍ ഇത് കണ്ട് മറ്റ് തെരുവുനായ്ക്കള്‍ പ്രകോപിതരായി. 

അവര്‍ കൂട്ടത്തോടെ യുവാവിനെ ഓടിക്കുന്നതാണ് പിന്നീട് കാണുന്നത്. അവസാനം കടലില്‍ ഇറങ്ങിയാണ് യുവാവ് രക്ഷപ്പെടുന്നത്. 

 

Also Read: 'ഓടി വരും, കൈ തരും, ഒപ്പം നടക്കും', വേദനയിലും ആ പട്ടിക്കുട്ടി ഇവിടെ സുരക്ഷിതയാണ്...