Asianet News MalayalamAsianet News Malayalam

'ക്യൂട്ടായിട്ടുണ്ടേ...';പട്ടിക്കുട്ടിയുടെ രസകരമായ വീഡിയോ

വളര്‍ത്തുമൃഗങ്ങളുടെ പ്രത്യേകിച്ച് വളര്‍ത്തുനായ്ക്കളുടെ വീഡിയോകളാണെങ്കില്‍ അതിന് ആരാധകര്‍ കൂടുതലാണ്. മനുഷ്യരുമായി ഏറ്റവും അടുത്തിടപഴകുന്ന മൃഗമെന്ന നിലയില്‍ നായ്ക്കളുമായി നമുക്ക് വലിയ ആത്മബന്ധം തന്നെ ഉണ്ടാകാറുണ്ട്. 

dog takes bath in tub video goes viral
Author
Trivandrum, First Published Jul 16, 2022, 2:19 PM IST

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എണ്ണമറ്റ വീഡിയോകളാണ് ( Viral Video ) നമ്മുടെ വിരല്‍ത്തുമ്പിലൂട കടന്നുപോകുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട മിക്ക വീഡിയോകളും ശ്രദ്ധിച്ചാല്‍ മനസിലാകും ഇവയ്ക്ക് കാഴ്ചക്കാരേറെയാണ്. പ്രധാനമായും നമ്മളില്‍കൗതുകം നിറയ്ക്കുന്നതാണെന്നതിനാലാണ് മൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഇത്ര കാഴ്ചക്കാരേറുന്നത്. 

ഇക്കൂട്ടത്തില്‍ തന്നെ വളര്‍ത്തുമൃഗങ്ങളുടെ പ്രത്യേകിച്ച് വളര്‍ത്തുനായ്ക്കളുടെ ( Pet Dog )  വീഡിയോകളാണെങ്കില്‍ അതിന് ആരാധകര്‍ കൂടുതലാണ്. മനുഷ്യരുമായി ഏറ്റവും അടുത്തിടപഴകുന്ന മൃഗമെന്ന നിലയില്‍ നായ്ക്കളുമായി നമുക്ക് വലിയ ആത്മബന്ധം തന്നെ ഉണ്ടാകാറുണ്ട്. 

വളര്‍ത്തുനായ്ക്കളുടെ ( Pet Dog ) കുസൃതികളും കളികളും കഴിവുകളും കാണാനാകുന്ന വീഡിയോകളെല്ലാം തന്നെ ഇത്തരത്തില്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ സ്വീകരിക്കപ്പെടാറുണ്ട്. അങ്ങനെയൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ട്വിറ്ററിലാണ് ഈ വീഡിയോ കാര്യമായി പ്രചരിക്കപ്പെട്ടത്. 

കറുത്ത നിറത്തിലുള്ളൊരു പട്ടിക്കുട്ടി ഒരു ടബ്ബിനകത്തിരുന്ന് കുളിക്കുന്നതാണ് വീഡിയോ. വെള്ളം കാണുമ്പോള്‍ ചെറിയ കുഞ്ഞുങ്ങള്‍ തുള്ളിക്കളിക്കുന്നത് കണ്ടിട്ടില്ലേ? കുളിക്കാൻ ഒരുങ്ങുമ്പോഴേക്ക് വെള്ളം കണ്ട്, ചിരിയും ബഹളവുമാകുന്ന കുഞ്ഞുങ്ങള്‍. അതുപോലെ തന്നെയാണ് ഈ പട്ടിക്കുഞ്ഞനും. 

ടബ്ബിനകത്തെ വെള്ളത്തിലിരുന്ന് മറ്റൊന്നും ശ്രദ്ധിക്കാതെ നാലുഭാഗത്തേക്കും വെള്ളം തെറിപ്പിച്ച് തിമിര്‍ത്തുള്ള കുളിയാണ്. ഇടയ്ക്ക് ക്ഷീണം തോന്നിയപ്പോഴാകാം ഒന്ന് നിര്‍ത്തുന്നുണ്ട്. പിന്നെ വീണ്ടും അതേ ആഘോഷം തന്നെ. മനസ് നിറയ്ക്കുന്നൊരു ദൃശ്യമാണിതെന്നാണ് കണ്ടവരെല്ലാം കമന്‍റ് ചെയ്യുന്നത്. 

പത്തര ലക്ഷത്തോളം പേരാണ് ട്വിറ്ററില്‍ മാത്രം ഈ വീഡിയോ കണ്ടിരിക്കുന്നത് നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. വൈറലായ വീഡിയോ ( Viral Video ) ഒന്ന് കണ്ടുനോക്കൂ...

 

 

Also Read:- സാഹസികമായി കള്ളനെ പിടിച്ച് വീട്ടിലെ വളര്‍ത്തുനായ

Follow Us:
Download App:
  • android
  • ios