Asianet News MalayalamAsianet News Malayalam

Dog Video : 'മനുഷ്യരെക്കാള്‍ കൊള്ളാം'; മാതൃക കാട്ടി നായ

നായ്ക്കളുടെ സ്നേഹവും സ്മരണയും ആത്മാര്‍ത്ഥതയും പോലെ തന്നെ പേര് കേട്ടതാണ് അവയുടെ ഉത്തരവാദിത്തബോധവും. പലപ്പോഴും വീടുകളില്‍ കാരണവര്‍ സ്ഥാനത്ത് വരെ നായ്ക്കളെ പ്രതിഷ്ഠിക്കാറുണ്ട് ആളുകള്‍. മറ്റൊന്നുമല്ല, അവര്‍ വീടിനോട് കാണിക്കുന്ന ഉത്തരവാദിത്തബോധം തന്നെ കാരണം. 

dog turns off tap after drinking water
Author
Trivandrum, First Published Jul 9, 2022, 4:08 PM IST

പലപ്പോഴും മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ അവര്‍ മനുഷ്യരെ പലതും പഠിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ തോന്നാറുണ്ടോ? പ്രത്യേകിച്ച് വളര്‍ത്തുമൃഗങ്ങള്‍. ഇവയില്‍ തന്നെ നായ്ക്കളാണെങ്കില്‍ ( Pet Dog )  മനുഷ്യന് ധാരാളം ഉപകാരങ്ങള്‍ ചെയ്യുന്ന, നന്ദിയെ കുറിച്ചും സ്നേഹത്തെ കുറിച്ചും ആത്മാര്‍ത്ഥതയെ കുറിച്ചെല്ലാം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്നൊരു ( Dog and Human ) മൃഗമാണ്. 

നായ്ക്കളുടെ സ്നേഹവും സ്മരണയും ആത്മാര്‍ത്ഥതയും പോലെ തന്നെ പേര് കേട്ടതാണ് അവയുടെ ഉത്തരവാദിത്തബോധവും. പലപ്പോഴും വീടുകളില്‍ കാരണവര്‍ സ്ഥാനത്ത് വരെ നായ്ക്കളെ ( Pet Dog ) പ്രതിഷ്ഠിക്കാറുണ്ട് ആളുകള്‍. മറ്റൊന്നുമല്ല, അവര്‍ വീടിനോട് കാണിക്കുന്ന ഉത്തരവാദിത്തബോധം തന്നെ കാരണം. 

ഇത്തരത്തില്‍ ഉത്തരവാദിത്തബോധത്തോടെ പെരുമാറുന്നൊരു നായുടെ വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഇത് ആര്, എപ്പോള്‍, എവിടെ വച്ച് പകര്‍ത്തിയതാണെന്നത് വ്യക്തമല്ല. എന്നാല്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാന്‍ഷു കബ്ര ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് വീഡിയോ ഇപ്പോള്‍ പലരും പങ്കുവച്ചുതുടങ്ങിയിരിക്കുന്നത്. 

ലാബ്രഡോര്‍ ഇനത്തില്‍ പെടുന്ന കറുത്തൊരു നായയാണ് വീഡിയോയിലുള്ളത്. ദാഹിച്ചുവലഞ്ഞ നായ മൂക്കുപയോഗിച്ച് ടാപ്പ് തുറന്ന് വെള്ളം കുടിക്കുകയാണ്. ആവശ്യം കഴിഞ്ഞപ്പോള്‍ അതുപോലെ തന്നെ മൂക്ക് വച്ച് ടാപ്പ് തിരിച്ചടയ്ക്കുകയും ചെയ്യുന്നു. ഇത്രയും വൃത്തിയോടെ ഇക്കാര്യം മനുഷ്യര്‍ ചെയ്യില്ലെന്നാണ് ( Dog and Human ) വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

പലയിടങ്ങളിലും അശ്രദ്ധമായി ടാപ്പ് അടച്ചത് മൂലം വെള്ളം പോകുന്നതും, പൊട്ടിയ ടാപ്പ് ശരിയാക്കാത്തത് മൂലം വെള്ളം പോകുന്നതുമെല്ലാം നാം നിത്യേന കാണുന്ന കാഴ്ചയാണ്. ശുദ്ധജലത്തിന് വേണ്ടി ലക്ഷക്കണക്കിന് മനുഷ്യര്‍ ഇന്നും പ്രതിദിനം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇത്രയും നിരുത്തവരവാദിത്തപരമായ പെരുമാറ്റം മനുഷ്യരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. 

അങ്ങനെയുള്ള നാട്ടിലാണ് ഉപയോഗശേഷം ടാപ്പ് കൃത്യമായി അടയ്ക്കുന്ന നായ വലിയൊരു മാതൃകയാകുന്നത്. ലക്ഷങ്ങളാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം...

 

 

Also Read:- സാഹസികമായി കള്ളനെ പിടിച്ച് വീട്ടിലെ വളര്‍ത്തുനായ

Follow Us:
Download App:
  • android
  • ios