രണ്ടുദിവസം മുന്‍പാണ് നടി സ്വാസ്തിക മുഖര്‍ജി തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മുടിയുടെ ഒരു ഭാഗം പറ്റെ വെട്ടി മറുവശത്ത് നീളന്‍ മുടി നിര്‍ത്തിയാണ് താരത്തിന്റെ പുതിയ സ്റ്റൈല്‍. 'എനിക്ക് പറക്കാന്‍ ചിറകുകള്‍ വേണ്ട. എന്റെ അലങ്കോലപ്പെട്ട തല മാത്രം മതി'- എന്ന് കുറിച്ചാണ് സ്വാസ്തിക ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്. എന്നാല്‍  മോശം കമന്റുകളുമായി നിരവധി പേരാണ് താരത്തെ അധിക്ഷേപിക്കാനെത്തിയത്.

 

 

ഇപ്പോഴിതാ ഈ അധിക്ഷേപങ്ങള്‍ക്കും ട്രോളുകള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്  സ്വാസ്തിക. 'എനിക്ക് ക്യാന്‍സര്‍ ഇല്ല. ഒരിക്കലും വരാതിരിക്കാന്‍ പ്രര്‍ത്ഥിക്കുന്നു. ഞാന്‍ ഡ്രഗ്‌സ് ഉപയോഗിക്കാറില്ല, പുകവലിക്കാറില്ല, ഹാഷ്, കഞ്ചാവ് ഒന്നും ഉപയോഗിക്കാറില്ല, റീഹാബിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ചിട്ടുമില്ല. ഇത് എന്റെ തലയും തലമുടിയുമാണ്. എനിക്ക് തോന്നുന്നതെന്തും ഞാന്‍ ചെയ്യും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചല്ലോ? ഇനി ചില്‍ ചെയ്യു'-  സ്വാസ്തികയുടെ ട്വിറ്ററില്‍ കുറിച്ചു. 

 

ബംഗാളി നടിയായ സ്വാസ്തിക സുശാന്ത് സിങ് രജ്പുത്തിന്റെ അവസാന സിനിമയായ ദില്‍ ബേച്ചാരയില്‍ പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 

I am getting back to this 💇🏽‍♀️ asap. Had enough. Phew.

A post shared by Swastika Mukherjee (@swastikamukherjee13) on Jun 6, 2020 at 9:24am PDT

 

Also Read: ഇത് പുതിയ ഹെയർ സ്റ്റെെൽ, കാണാൻ കൊള്ളില്ലെന്ന് ആരാധകർ, സ്വസ്തിക നൽകിയ മറുപടി ഇങ്ങനെ...