പുതിയ ഹെയർ സ്റ്റെൽ പങ്കുവച്ച് നടി സ്വസ്തിക മുഖര്‍ജി. മുടിയുടെ ഒരു ഭാഗം പറ്റെ വെട്ടി മറുവശത്ത് നീളന്‍ മുടി നിര്‍ത്തിയാണ് താരത്തിന്റെ പുതിയ സ്റ്റൈല്‍. എനിക്ക് പറക്കാന്‍ ചിറകുകള്‍ വേണ്ട. എന്റെ അലങ്കോലപ്പെട്ട തല മാത്രം മതി എന്ന് കുറിച്ചാണ് നടി ചിത്രം പുറത്തുവിട്ടത്.

സ്വസ്തികയുടെ പുതിയ ലുക്ക് നന്നായിട്ടുണ്ടെന്നാണ് ഒരു വിഭാ​ഗം ആരാധകരുടെ അഭിപ്രായം. എന്നാല്‍ ഹെയര്‍സ്റ്റൈന്‍ അടിപൊളിയാണെങ്കിലും ഈ ഫോട്ടോയിൽ സ്വസ്തികയെ കാണാന്‍ കൊള്ളില്ലെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു. മേക്കപ്പും ഫില്‍റ്ററുകളും ഒന്നും ഉപയോഗിക്കാത്തത് കൊണ്ടാ ഫോട്ടോ മോശമാണെന്നാണ് ഇയാളുടെ അഭിപ്രായം.

 ഈ വിമര്‍ശനത്തിനു മറുപടിയുമായി താരവുമെത്തി.’ബാഡ് ഈസ് ഇന്‍. ചിയേഴ്‌സ് ടു ലുക്കിങ് ബാഡ്’ എന്നാണ് സ്വസ്തിക പ്രതികരിച്ചത്. താരത്തിന്റെ മറുപടിയ്ക്ക് മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. മുകേഷ് ഛബ്ര ഒരുക്കിയ ദില്‍ ബെച്ചാരെയിലാണ് സ്വസ്തിക അവസാനമായി അഭിനയിച്ചത്. 

 

 

മുടികൊഴിച്ചില്‍ തടയാനും വളര്‍ച്ച ശക്തിപ്പെടുത്താനും ഡയറ്റിലുള്‍പ്പെടുത്തേണ്ട 4 ഭക്ഷണങ്ങള്‍...